ജമ്മു കശ്മീരിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥരിൽ മുൻ ഹിസ്ബുൾ മുജാഹീദ് തലവൻ സലാഹുദ്ദീന്റെ മക്കളും
ജമ്മു കശ്മീരിൽ പിരിച്ചുവിട്ട ഉദ്യോഗസ്ഥരിൽ മുൻ ഹിസ്ബുൾ മുജാഹീദ് തലവൻ സലാഹുദ്ദീന്റെ മക്കളും
ജമ്മു: കഴിഞ്ഞ ദിവസമാണ് സായുധ സംഘടനകളുമായി ബന്ധം പുലർത്തിയെന്ന് ആരോപിച്ച് ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ 11 ഉദ്യോഗസ്ഥരെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഇതിൽ കശ്മീരി സംഘടനയായ ഹിസ്ബുൾ മുജാഹീദിന്റെ തലവൻ സയിദ് സഹാഹുദ്ദീന്റെ മക്കളും ഉൾപ്പെടുന്നു. സലാഹുദ്ദീന്റെ മക്കളായ സയിദ് അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരെയാണ് പുറത്താക്കിയത്. ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇവരെ പുറത്താക്കിയതെന്നാണ് റിപ്പോർട്ട്.
കേരളത്തില്‍ ഇങ്ങനെ ആദ്യം!! ചരിത്ര നിയോഗം ഇവര്‍ക്ക്... അറിയാം വനിതാ നേട്ടങ്ങള്‍

സയിദ് സഹാഹുദ്ദീന്റെ മക്കളിൽ ഒരാൾ ഷെർ ഇ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറായാണ് പ്രവർത്തിച്ചു വന്നിരുന്നത്. മറ്റൊരാൾ താഴ്‌വരയിൽ നൈപുണ്യ വികസന വകുപ്പിലെ ജീവനക്കാരനായിരുന്നു. സായുധ സംഘടനകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചെന്നാണ് എന്‍ഐഎയുടെ വാദം.അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്‌വാര എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണം പോലും നടത്താതെ പുറത്താക്കിയത്. വിദ്യാഭ്യാസം, പോലിസ്, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.
കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ
വിദ്യാഭ്യാസ വകുപ്പിൽ നാല്, പോലീസിൽ രണ്ട്, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, സ്കിംസ്, ആരോഗ്യ വകുപ്പുകളിൽ ഓരോരുത്തരും ഇത്തരത്തിൽ ജോലി ചെയ്തിരുന്നതായി പറയുന്നു. ജീവനക്കാരെ തിരിച്ചറിയുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും സുരക്ഷയ്‌ക്കോ ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്കോ ഭീഷണി ഉയർത്തുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ കേസെടുക്കുന്നതിനായി ജമ്മു കശ്മീർ സർക്കാർ ഏപ്രിൽ 21 ന് ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ഇവരാണ് ഇക്കാര്യം കണ്ടെത്തിയത്.












Click it and Unblock the Notifications