കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ മാസത്തില്‍ 12 കോടി ഡോസ് കോവിഡ് വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: പ്രതിരോധ കുത്തിവയ്പ്പുകൾക്കായി ഇന്ത്യയിൽ 12 കോടി ഡോസ് കോവിഡ് വാക്സിനുകൾ ജൂണിൽ ലഭ്യമാകുമെന്ന് കേന്ദ്രം സര്‍ക്കാര്‍. മെയ് മാസത്തിൽ അനുവദിച്ച വിഹിതത്തിൽ നിന്നുള്ള 50 ശതമാനം വർധനവാണിത്. മെയ് മാസത്തില്‍ മൊത്തം 8 കോടി ഡോസുകളായിരുന്നു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്രം ലഭ്യമാക്കിയത്. ആരോഗ്യ പ്രവർത്തകർ, മുന്‍ നിര തൊഴിലാളികൾ, 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് വേണ്ടി 6.09 കോടി വാക്സിന്‍ ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജൂൺ മാസത്തിൽ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വകാര്യ ആശുപത്രികളും നേരിട്ട് വിതരണം ചെയ്യുന്നതിനായി 5.86 കോടി ഷോട്ടുകൾ കൂടി ലഭ്യമാക്കും. ഇതുംകൂടി കൂട്ടി ജൂണിൽ ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിനായി 12 കോടി (11,95,70,000) ഡോസുകൾ ലഭ്യമാകുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ജൂൺ മാസത്തിൽ വാക്സിനുകൾ ലഭ്യമാകുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളെ മുൻ‌കൂട്ടി അറിയിച്ചിട്ടുണ്ടെന്നും വിതരണ ഷെഡ്യൂളുകള്‍ അവരുമായി പങ്കിടുമെന്നും മന്ത്രാലയം അറിയിച്ചു.

vacc-

കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി കേന്ദ്ര ഗവൺമെന്റ് വാക്സിൻ നൽകിവരുന്നു. ഇതുകൂടാതെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നേരിട്ട് വാക്സിൻ വാങ്ങാനുള്ള സൗകര്യവും കേന്ദ്ര ഗവൺമെന്റ് ഒരുക്കിയിട്ടുണ്ട്. കോവിഡ് 19 ന് എതിരായ കേന്ദ്ര ഗവൺമെന്റിന്റെ അഞ്ചിന പ്രതിരോധ നടപടികളിൽ പരിശോധന, കണ്ടെത്തൽ, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ എന്നിവയോടൊപ്പം വാക്സിനേഷനും ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

Recommended Video

cmsvideo
രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

ഇതുവരെ കേന്ദ്ര ഗവൺമെന്റ് സൗജന്യമായും, സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാൻ കഴിയുന്ന തരത്തിലായും ,22.77 കോടിയിലധികം (22,77,62,450) വാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആയി നൽകി.ഇതിൽ പാഴായി പോയത് ഉൾപ്പെടെ ആകെ 20,80,09,397 ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചു. (29 ന് രാവിലെ എട്ടുമണി വരെയുള്ള കണക്ക്). 1.82 കോടിയിലധികം (1,82,21,403) ഡോസുകൾ സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കൈവശം ഇപ്പോഴുണ്ട്. ഇത് കൂടാതെ അടുത്ത 3 ദിവസത്തിനുള്ളിൽ 4 ലക്ഷത്തിലധികം (4,86,180) ഡോസുകൾ അധികമായി സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് ലഭിക്കും.

English summary
12 crore Dose covid vaccines will be available in the country by June; Union Ministry of Health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X