Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ തിരിച്ചടിച്ച് കോൺഗ്രസ്; 14 വിമതരേയും പാർട്ടിയിൽ നിന്ന് പുറത്താക്കി

ദില്ലി: കർണാടകയിൽ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ വിമത എംഎൽഎമാർക്കെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്. 14 വിമത കോൺഗ്രസ് എംഎൽഎമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ എഐസിസി അംഗീകരിക്കുകയായിരുന്നു. രമേശ് ജാർക്കിഹോളി, മഹേഷ് കുമ്മത്തഹള്ളി, ബിസി പാട്ടീൽ തുടങ്ങിയ നേതാക്കളാണ് നടപടി നേരിട്ടത്.

വിമത എംഎൽഎമാർ കൂട്ടരാജി സമർപ്പിച്ചതോടെയാണ് കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിന് ഭരണം നഷ്ടമായത്. വിമതരെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമം നടത്തിയെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും വിമതർ തയാറായില്ല. രാജി സമർപ്പിച്ച ശേഷം ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പോയ എംഎൽഎമാർ അനുനയ നീക്കങ്ങളുമായി എത്തിയ നേതാക്കളെ കാണാൻ വിസമ്മതിച്ചിരുന്നു.

congress

ഡികെ ശിവകുമാർ അടക്കമുള്ള നേതാക്കൾ മുംബൈയിലെത്തിയപ്പോൾ തങ്ങളെ കാണാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വിമത എംഎൽഎമാർ മുംബൈ പോലീസിനെ സമീപിച്ചിരുന്നു. കോൺഗ്രസ് വിമതരെ കഴിഞ്ഞ ദിവസം സ്പീക്കർ അയോഗ്യരാക്കിയിരുന്നു. നടപ്പുസഭയുടെ കാലാവധി തീരുന്നത് വരെ, അതായത് 2023 വരെയാണ് അയോഗ്യത. 2023വരെ ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല, ഇതിനെതിരെ വിമതർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

വിമത എംഎൽഎമാരെ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഇതോടെ 105 എംഎൽഎമാരുള്ള ബിജെപി കേവല ഭൂരിപക്ഷമായ 104 അനായാസമായി കടന്നു. തിങ്കളാഴ്ച യെഡിയൂരപ്പ നിയമസഭയിൽ വിശ്വാസ വോട്ട് നേടിയിരുന്നു. ഇനി 17 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ബിജെപിക്കും സഖ്യത്തിനും നിർണായകമാവുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+