ബാബറി ദിനം വെള്ളിയാഴ്ച, സുരക്ഷ കര്‍ശനമാക്കുന്നു

ബാബറി ദിനത്തിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ സുരക്ഷ കര്‍ശനമാക്കുന്നു. 15,000 പൊലീസുകാരെയാണ് സുരക്ഷജോലികള്‍ക്കായി ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്. സുരക്ഷാനടപടികള്‍ ഡിസംബര്‍ ഏഴ് വരെ നീണ്ട് നില്‍ക്കും.
ചെക്ക് പോസ്റ്റുകളിലും മറ്റ് പ്രധാന റോഡുവകളിലും സുരക്ഷ കര്‍ശനമാക്കും. കോസ്‌ററര്‍ ഗാര്‍ഡും കോസ്റ്റല്‍ മറൈന്‍ പൊലീസും ചേര്‍ന്ന് കന്യാകുമാരി, നാഗപട്ടിണം എന്നിവിടങ്ങളിലെ നിരീക്ഷണം ശക്തമാക്കും.
ലോഡ്ജ് ഉടമകളോട് സിസിടിവി സ്ഥാപിയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ വരുന്നവര്‍ക്ക് താമസ സൗകര്യം നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. ക്ഷേത്രങ്ങള്‍, ലോഡ്ജുകള്‍, പ്രധാന നഗരങ്ങള്‍ എന്നിവ പൊലീസിന്‍റെ നിരീക്ഷത്തിലാണ്.
ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന കര്‍ശനമാക്കും. റെയില്‍വേ സ്‌റ്റേഷന് പുറമെ എയര്‍പോര്‍ട്ടിലും സുരക്ഷ ശക്തമാക്കും. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതും ഇതിനോടകം തന്നെ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ നടപടികളിലേയ്ക്ക് കടന്നു.












Click it and Unblock the Notifications