അര്‍ദ്ധരാത്രിയില്‍ ബൈക്കില്‍ കറക്കം: കയ്യില്‍ ബ്ലൂ വെയ് ല്‍ ചിത്രം, ആത്മഹത്യാശ്രമം!
തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരിയെയാണ് രക്ഷിച്ചത്
ജോധ്പൂര്‍: ബ്ലൂവെയ് ല്‍ ചാലഞ്ചില്‍പ്പെട്ട് ആത്മഹത്യയ്ക്കൊരുങ്ങിയ 17 കാരിയെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരിയെയാണ് രക്ഷിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ കയ്യില്‍ ബ്ലൂവെയ്ലിന്റെ ചിത്രവും കണ്ടെടുത്തിരുന്നു. ബൈക്കിലെത്തി തടാകത്തിന് സമീപത്ത് കറങ്ങിയ പെണ്‍കുട്ടി തടാകത്തിലേയ്ക്ക് ചാടുകയായിരുന്നു ഡൈവര്‍മാരും പോലീസുമാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ജോധ്പൂരിലെ കല്യാണ തടാകത്തില്‍ ചാടിയാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പുറത്തുപോയ മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കളും മകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനെയാണ് പരിസര വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഡൈവര്‍മാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചത്.

വീട്ടില്‍ നിന്നിറങ്ങി
ബിഎസ്എഫ് ജവാന്റെ മകളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി. മാര്‍ക്കറ്റിലേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി തടാകത്തില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

അന്വേഷണം ശക്തം
വീടിന് പുറത്തുപോയ പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മൊബൈലില്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് 17കാരിയുടെ സ്കൂട്ടര്‍ തടാകത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.

തടാകത്തിലേയ്ക്ക് ചാടി
സ്കൂട്ടറുമായെത്തിയ പെണ്‍കുട്ടി കുന്നിന്‍പുറത്തുനിന്ന് ചാടാന്‍ ശ്രമിച്ചുവെന്നും സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ആത്മഹത്യാ ശ്രമം വിലക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി തടാകത്തിലേയ്ക്ക് ചാടുകയായിരുന്നു. തുടര്‍ന്നാണ് ജനങ്ങള്‍ പോലീസില്‍ വിവരമറിയിച്ചത്.

കയ്യില്‍ ബ്ലൂ വെയ് ല്‍
തടാകത്തില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടിയുടെ കയ്യില്‍ ബ്ലൂവെയ് ലിന്റെ ചിത്രം വരഞ്ഞതായി പോലീസ് കണ്ടെത്തിയിരുന്നു. ഗെയിമിന്റെ അവസാനത്തെ ഘട്ടം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. കത്തികൊണ്ട് വരഞ്ഞെടുത്തതായിരുന്നു ബ്ലൂ വെയ് ല്‍ രൂപം.

പാരെന്റര്‍ കണ്ട്രോള് സോഫ്റ്റ് വെയര്‍
കുട്ടികളുള്ള വീടുകളില്‍ കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും പാരെന്റെല്‍ കണ്ട്രോള് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഗോവ ക്രൈം ബ്രാഞ്ച് നല്കുന്ന ആദ്യത്തെ നിര്‍ദേശം. ഇത് വഴി കുട്ടികള്‍ ഉപയോഗിക്കുന്ന ആപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്താനും പോലീസ് നിര്‍ദേശിക്കുന്നു. സെര്‍ച്ച് ഹിസ്റ്ററി കൃത്യമായി പരിശോധിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പോലീസ് നല്‍കുന്നത്.

ഫോണ്‍ നിരന്തരം പരിശോന
കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണിലെ ടെക്സ്റ്റ് മെസേജുകള്‍, കോള്‍ ലോഗ്, സെര്‍ച്ച് ഹിസ്റ്ററി, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, വാട്സ്ആപ്പ് എന്നിവ പരിശോധിക്കുക. അപകടമരമായ പ്രവൃത്തികളെ പിന്തുണയ്ക്കുന്നുവെന്ന് കരുതുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക, ആപ്പുകളുടെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്രൈം ബ്രാഞ്ച് രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്.

കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റം
ബ്ലൂ വെയ്ല് ഗെയിമില്‍ പ്രവേശിച്ചാല്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ആത്മഹത്യാ പ്രവണ തുടങ്ങിയ മാറ്റങ്ങള്‍ കുട്ടികളില്‍ പ്രകടമാകും. അതിനാല്‍ കുട്ടികളിലെ ഇത്തരം സ്വഭാവ വ്യതിയാനങ്ങള്‍ രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

സ്വയം നശിക്കാനും ആപ്പ്
ഫിലിപ്പ് ബുഡെയ്ക്കിനാണ് കുട്ടികളെ സ്വയം നശിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ബ്ലൂ വെയ് ല്‍ ഗെയിം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലോകത്ത് 100 ഓളം യുവാക്കളെ ബ്ലൂ വെയ്ല് മരണത്തിലേയ്ക്ക് തള്ളിവിട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ഇതും ലക്ഷണങ്ങളാണ്
കുടുബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉള്‍വലിയുന്ന പ്രവണതകള്‍, സന്തോഷമില്ലാത്ത പ്രകൃതം, കടുത്ത ദുഃഖം, ദിവസേനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, ചെയ്യുന്ന ഒരു കാര്യങ്ങളിലും താല്‍പ്പര്യവും ശ്രദ്ധയും ഇല്ലാതാവുക, ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും പ്രശ്നങ്ങള്‍ നേരിടുക, തുടങ്ങിയ ലക്ഷണങ്ങളാണ് ബ്ലൂ വെയ്ല് ഗെയിം കളിയ്ക്കുന്ന കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമാകു

ഗെയിമിനെക്കുറിച്ച് സംസാരിക്കുക
ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് വിവരം ലഭിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ് അതിനാല്‍ കുട്ടികള്‍ക്ക് ഗെയിമിനെക്കുറിച്ചും ഗെയിമിന്റെ അപകടത്തെക്കുറിച്ചും അവബോധം നല്‍കുക. രക്ഷിതാക്കള്‍ക്കും അധ്യാപര്‍ക്കും അതേ സമയം തന്നെ ഗെയിമിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതും അനിവാര്യമാണ്.

സോഷ്യല്‍ മീഡിയയിലെ ചതിക്കുഴി
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയാണ് ഓണ്‍ലൈന്‍ ഗെയിം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ പ്രചരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്കിടയിലേയ്ക്കുള്ള ഗെയിം ലിങ്കിന്റെ വ്യാപനം തടയുകയാണ് അനിവാര്യമായ രീതിയെന്നാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം. ഗെയിമിനെ പിന്തുണയ്ക്കുന്നവരെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്ക് വിവരം നല്‍കണമെന്നാണ് സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം

ബ്ലൂ വെയില് പടരുന്നു
റഷ്യയിൽ വേരുറപ്പിച്ച ബ്ലൂ രാജ്യത്ത് ഭീതി പടര്‍ത്തുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. എന്നാൽ ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല എന്നതാണ് പലരേയും ഗെയിമിന്റെ വരുതിയിലാക്കുന്നതിന് ഇടയാക്കുന്നത്. തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയിൽ തുടർന്ന് കളിച്ചുകൊണ്ടിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് ഗെയിമിന്റെ രീതി. അവസാനത്തെ സ്റ്റേജിലാണ് ഗെയിം കൊലയാളിയാവുന്നത്. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഈ ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന് തുടങ്ങിക്കഴിഞ്ഞു.

അഡ്മിന്റെ വിരല്‍ത്തുമ്പില്‍
ചോര വീഴ്ത്തിയുള്ള ഘട്ടങ്ങൾ ആദ്യ ഘട്ടംമുതല്‍ തന്നെ വിചിത്രമായ ഘട്ടങ്ങളാണ് ബ്ലൂവെയിലിലുള്ളത്. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂ വെയില് ഗെയിം കളിക്കേണ്ടത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കും. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഗെയിമിന്റെ 15ാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ത്തന്നെ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. ഇതിനകം തന്നെ ഗെയിം മാസ്റ്ററുടെ ആജ്ഞകള്‍ മാത്രം അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായി കളിക്കുന്നവർ മാറിക്കഴിഞ്ഞിരിക്കും. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലത്തിമിംഗലത്തിൻറെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം . 50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യുമെന്നതാണ് ഗെയിമിന്റെ രീതി.

അകപ്പെട്ടാല്‍ മോചനമില്ല!!
ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിത്തില്ല എന്നതാണ് റഷ്യയില്‍ പിറവിയെടുത്ത ഗെയിമിന്റെ മറ്റൊരു പ്രത്യേകത. സ്മാര്‍ട്ട്ഫോണുകളും സാങ്കേതിക വിദ്യയും ഹരമായിക്കഴിഞ്ഞ കൗമാരപ്രായക്കാരാണ് ഉടമ ആരെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഗെയിമിന്റെ ഇരകള്‍.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications