ഇന്ത്യൻ നിർമ്മിത സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചു; ഗുരുതര ആരോപണവുമായി ഉസ്ബക്കിസ്ഥാൻ
ദില്ലി: മെയ്ഡ് ഇന്‍ ഇന്ത്യ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്ന ആരോപണവുമായി ഉസ്‌ബെക്കിസ്താന്‍. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക് എന്ന കമ്പനിക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ശ്വാസകോശ സംബന്ധമായ അസുഖബാധിതരായ കുട്ടികളാണ് സിറപ്പ് കഴിച്ച് മരണപ്പെട്ടത്.

നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്‌സ് സിറപ്പാണ് മരിച്ച കുട്ടികൾ കഴിച്ചതെന്നാണ് ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു.മരിച്ച 21 കുട്ടികളിൽ 18 പേരും ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ച് മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
മരിച്ച കുട്ടികൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ഈ മരുന്ന് കഴിച്ചിട്ടുണ്ട്. വീട്ടിൽ വെച്ച് രണ്ട് മുതൽ 7 ദിവസം വരെ മൂന്നോ നാലോ തവണയാണ് ഈ മരുന്ന് കഴിച്ചത്.സിറപ്പിന്റെ പ്രധാന ഘടകം പാരസെറ്റാമോള്‍ ആണ്. അതുകൊണ്ട് തന്നെ മുതിര്‍ന്നവരാണ് മരുന്ന് കഴിക്കാറുള്ളത്. കുട്ടികളുടെ അവസ്ഥ വഷളാവാൻ ഇതാണ് കാരണം, മന്ത്രാലയം പറഞ്ഞു.
ഡോക്-1 മാക്‌സ് എന്ന സിറപ്പില്‍ എഥിലിന്‍ ഗ്ലൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രാഥമികമായ ലബോറട്ടറി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.ഈ പദാർത്ഥം വിഷമാണ്, മന്ത്രാലയം പറയുന്നു.സംഭവത്തിനു പിന്നാലെ ഈ സിറപ്പും കമ്പനിയുടെ മറ്റ് ഉല്‍പ്പന്നങ്ങളും ഉസ്‌ബെക്കിസ്താനില്‍ നിരോധിച്ചു. ഉത്തരവാദിത്തപ്പെട്ട ഏഴ് ജീവനക്കാരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് പിരിച്ചുവിടുകയും നിരവധി സ്പെഷ്യലിസ്റ്റുകൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications