Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ - ഗോവ ക്രൂയിസ് കപ്പൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; 2,000 യാത്രക്കാർ കുടുങ്ങി

മുംബൈ - ഗോവ ക്രൂയിസ് കപ്പൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; 2,000 യാത്രക്കാർ കുടുങ്ങി

ഡൽഹി: ക്രൂയിസ് കപ്പലിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2,000 യാത്രക്കാർ കുടുങ്ങി. മുംബൈ -ഗോവ കോർഡെലിയ ക്രൂയിസ് കപ്പലിലാണ് സംഭവം നടന്നത്. കുറഞ്ഞത് 2,000 പേരെങ്കിലും കുടുങ്ങിയതായാണ് വിവരം. ഹിന്ദുസ്ഥാൻ ടൈംസിന്റെ മറ്റൊരു പ്രസിദ്ധീകരണമായ ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തത്.

നിലവിൽ മുംബൈയിൽ നിന്ന് വന്ന കപ്പൽ മോർമുഗാവോ ക്രൂയിസ് ടെർമിനലിൽ ഡോക്ക് ചെയ്തിരിക്കുകയാണ്. ക്രൂയിസ് കപ്പലിലെ 2,000 യാത്രക്കാരെയും ആരോഗ്യ അധികൃതർ പരിശോധിച്ചു വരുന്നു. ഈ യാത്രക്കാർ അവരുടെ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ട് ചെയ്തു.

ship

അതേസമയം, രോഗബാധിതനായി കപ്പലിൽ ഉണ്ടായിരുന്ന ഈ ക്രൂ അംഗത്തെ ഐസൊലേഷനിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ കോവിഡ് റാപ്പിഡ് ആന്റിജൻ പരിശോധനയിൽ വ്യക്തിയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

എന്നാൽ, പരിശോധനാ ഫലം വരുന്നത് വരെ എല്ലാ യാത്രക്കാരോടും ക്രൂയിസ് കപ്പലിൽ തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വാസ്കോ ആസ്ഥാനമായുള്ള സാൽഗോങ്കർ മെഡിക്കൽ റിസർച്ച് സെന്റർ (എസ് എം ആർ സി) ഹോസ്പിറ്റൽ വഴിയാണ് കപ്പലിൽ ഉളളവർ പരിശോധന നടത്തുന്നത്.എല്ലാ യാത്രക്കാരും ക്രൂയിസ് കപ്പലിന്റെ ഓപ്പറേറ്റർമാരും കോവിഡ് - 19 പരിശോധന നടത്തണം എന്ന് അധികൃതയർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തിങ്കളാഴ്ച മുതൽ അടുത്ത നാല് ദിവസം 15 മുതൽ 18 പ്രായത്തിലുള്ള 72,000 കുട്ടികൾക്കും കോവിഡ് -19 നെതിരെ ആദ്യ ഡോസ് നൽകാൻ ആണ് ഗോവ സർക്കാർ ലക്ഷ്യം ഇടുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ, 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാൻ ഗോവയിൽ ഇതിനകം 72,000 ഡോസുകൾ ലഭിച്ചിട്ടുണ്ട്. ഇന്ന് മുതൽ വാക്സിനേഷൻ ആരംഭിക്കും.

3 മുതൽ 4 ദിവസം വരെ വാക്സിൻ നൽകും എന്ന് റാണെ അധ്യക്ഷനായ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത ശേഷം കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. നിലവിൽ പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ ഐ വി) ലേക്ക് അയച്ച ഒമൈക്രോൺ വേരിയന്റ് സാമ്പിളുകളുടെ പരിശോധനയിൽ കാല താമസം ഒഴിവാക്കാൻ അടുത്ത 15 ദിവസത്തിനുള്ളിൽ ഗോവ ഒരു ജീനോം സീക്വൻസിങ് മെഷീൻ സ്ഥാപിക്കും എന്നും റാണെ പറഞ്ഞു.

അതേ സമയം, മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേരും. ഇതിൽ കൊറോണ വൈറസ് അണുബാധ പടരുന്നത് തടയാൻ ചില നടപടികൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+