നോട്ട് നിരോധനം നൂറ്റാണ്ടിലെ അഴിമതി; നോട്ടുകള്‍ക്ക് വ്യത്യസ്ത വലിപ്പം, മോദി പെട്ടു

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണ പുറത്തിറക്കിയ നോട്ടുകള്‍ വ്യാജമാണോ? വ്യത്യസ്ത വലിപ്പമാണ് നോട്ടുകള്‍ക്ക്. അങ്ങനെ സംഭവിക്കുമോ. ഒരേ പ്രസില്‍ അച്ചടിക്കുന്ന നോട്ടുകള്‍ക്ക് എങ്ങനെയാ വ്യത്യസ്ത വലിപ്പം വരിക. ഇതിലെന്തോ കളി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ചൊവ്വാഴ്ച തെളിവ് സഹിതമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രതിനിധികള്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണ് ഇതിലൂടെ ബിജെപി നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്താണ് നിജസ്ഥിതി.

ആര്‍ബിഐ പുറത്തിറക്കിയ 500, 2000 രൂപാ നോട്ടുകള്‍ക്ക് വ്യത്യസ്ത വലിപ്പമാണ്. ആദ്യമായാണ് ഇത്തരം ഒരു മാറ്റം. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്.

പ്രക്ഷുബ്ധ രംഗങ്ങള്‍

പ്രക്ഷുബ്ധ രംഗങ്ങള്‍

വിഷയം രാജ്യസഭയില്‍ ഏറെ പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. 500 രൂപയുടെ വ്യത്യസ്ത വലിപ്പമുള്ള നോട്ടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഭയില്‍ എടുത്തുകാണിച്ചു.

ഒന്നിച്ചുള്ള ആക്രമണം

ഒന്നിച്ചുള്ള ആക്രമണം

കോണ്‍ഗ്രസ് നേതാക്കളുടെ ഒന്നിച്ചുള്ള ആക്രമണത്തെ പ്രതിരോധിക്കാനാകാതെ ബിജെപി നേതാക്കള്‍ ഒരു വേള അടിപതറി. വ്യത്യസ്ത വലിപ്പമുള്ള നോട്ടുകള്‍ അച്ചടിക്കുന്നത് വന്‍ അഴിമതിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇതിനായിരുന്നോ നോട്ട് നിരോധനം

ഇതിനായിരുന്നോ നോട്ട് നിരോധനം

എന്തിനാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അഴിമതി നടത്തുകയായിരുന്നു ബിജെപിയുടെയും മോദിയുടെയും ലക്ഷ്യം. എല്ലാം വെളിച്ചത്തായെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

വ്യത്യസ്ത രൂപവും

വ്യത്യസ്ത രൂപവും

വ്യത്യസ്ത വലിപ്പം മാത്രമല്ല വ്യത്യസ്ത രൂപത്തിലുള്ള നോട്ടുകളും ആര്‍ബിഐ അച്ചടിച്ച് ഇറക്കിയിട്ടുണ്ട്. ഒരേ സമയം ഇറക്കിയ ഒരേ സീരീസിലുള്ള നോട്ടുകള്‍ എങ്ങനെയാണ് വ്യത്യസ്തമാകുക.

കോണ്‍ഗ്രസിന്റെ അത്യുജ്ജ്വല പ്രകടനം

കോണ്‍ഗ്രസിന്റെ അത്യുജ്ജ്വല പ്രകടനം

രണ്ടു നോട്ടുകള്‍ വ്യത്യസ്ത വലിപ്പം ഇതായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മുദ്രാവാക്യം. പ്ലക്കാര്‍ഡില്‍ നോട്ടിന്റെ മാതൃകകള്‍ ഉയര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ അത്യുജ്ജ്വല പ്രകടനം.

ഒന്നു പാര്‍ട്ടിക്കും ഒന്ന് സര്‍ക്കാരിനും

ഒന്നു പാര്‍ട്ടിക്കും ഒന്ന് സര്‍ക്കാരിനും

തങ്ങളുടെ കാലത്ത് ഇത്തരത്തില്‍ രണ്ട് നോട്ടുകള്‍ ഇറക്കിയിട്ടില്ല. ഒന്നു പാര്‍ട്ടിക്കും ഒന്ന് സര്‍ക്കാരിനുമാണ് അച്ചടിച്ചിരിക്കുന്നത്. രണ്ട് തരം 500, 2000 രൂപാ നോട്ടുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ബിജെപി ഫണ്ടുകള്‍ എവിടെ നിന്ന്

ബിജെപി ഫണ്ടുകള്‍ എവിടെ നിന്ന്

ബിജെപിയുടെ ഫണ്ടുകള്‍ എവിടെ നിന്നാണെന്ന് ഇപ്പോള്‍ പകല്‍വെളിച്ചം പോലെ ബോധ്യമായിരിക്കുന്നുവെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ബിജെപി നേതാക്കള്‍ ബോധപൂര്‍വം അഴിമതിക്ക് കൂട്ടുനിന്നുവെന്നും ആസാദ് പറഞ്ഞു.

ധനമന്ത്രി പറയുന്നത്

ധനമന്ത്രി പറയുന്നത്

നിരുത്തരവാദപരമായ പ്രസ്താവനയാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. പ്രധാന വിഷയങ്ങള്‍ തിരിച്ചുവിടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശൂന്യവേള ബഹളത്തില്‍ മുങ്ങി

ശൂന്യവേള ബഹളത്തില്‍ മുങ്ങി

പാര്‍ലമെന്റിന്റെ ശൂന്യവേള കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. ഇല്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നത്. നിരുത്തരവാദപരമായ സമീപനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിവാക്കണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

കോണ്‍ഗ്രസിന് പിന്തുണയേറി

കോണ്‍ഗ്രസിന് പിന്തുണയേറി

എന്നാല്‍ കോണ്‍ഗ്രസിന് പിന്തുണയുമായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തുന്ന കാഴ്ചയാണ് കണ്ടത്. ആദ്യം രംഗത്തെത്തിയത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേരക് ഒബ്രിയേനാണ്. കപില്‍ സിബല്‍ പ്രധാന വിഷയമാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 ജെഡിയു കോണ്‍ഗ്രസിനൊപ്പം

ജെഡിയു കോണ്‍ഗ്രസിനൊപ്പം

തൊട്ടുപിന്നാലെ ജെഡിയു, സമാജ്‌വാദി പാര്‍ട്ടി എന്നിവരും കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തി. ഈ നോട്ടുകള്‍ നിങ്ങള്‍ക്ക്് എവിടെ നിന്നു കിട്ടിയെന്നായിരുന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ മറുചോദ്യം. അതിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നു അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞു.

English summary
2 Types Of Rs. 500 Notes? Congress Alleges 'Biggest Scam Of Century'
Please Wait while comments are loading...