കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍ പട്ടികയില്‍ മുസ്ലിം ലീഗ് ഒരുമുഴം മുമ്പേ... സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി

Google Oneindia Malayalam News

ദില്ലി: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക വിവാദത്തില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി മുസ്ലിം ലീഗ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുസ്ലിം ലീഗിന്റെ നീക്കം. കോടതി ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി.

Musl

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ നീക്കം ഹൈക്കോടതി റദ്ദാക്കിയിരുന്നു. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചന വന്നതിന് പിന്നാലെയാണ് മുസ്ലിം ലീഗ് തടസ ഹര്‍ജി നല്‍കിയത്.

മുസ്ലിം ലീഗിന് വേണ്ടി നാദാപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ലീഗിന് വേണ്ടി ഹാജരാകും. തിരഞ്ഞെടുപ്പ് വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കാനുള്ള നീക്കം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി തടഞ്ഞത്. 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. പിന്നീട് യുഡിഎഫ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് യുഡിഎഫ് അപ്പീല്‍ ശരിവച്ചു.

English summary
2015 Voters List: Muslim League files petition in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X