Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തക സമിതി പുനസംഘടിപ്പിക്കുന്നു, സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാര്‍; ഒരുങ്ങിയിറങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാപരമായി വന്‍ തയ്യാറെടുപ്പുകള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും നേടിയ മിന്നും വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതുവഴി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കാമെന്നും പാര്‍ട്ടി സ്വപ്‌നം കാണുന്നു.

ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിലെ ചുമതല നിലവില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. നാല് സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം 2024 ലെ പൊതുതിരഞ്ഞെടുപ്പിനുള്ള പാത കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണി നടക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

congress

തമിഴ്നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ പുതിയ സംസ്ഥാന പ്രസിഡന്റുമാരെ ലഭിക്കും എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഒഡീഷ, പുതുച്ചേരി, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുതിയ എ ഐ സി സി നിരീക്ഷകരേയും നിയോഗിക്കും.

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ രാജസ്ഥാനില്‍ ഉടന്‍ പുതിയ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചേക്കും. ഇതുകൂടാതെ കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പുനംസംഘടിപ്പിക്കുകയും ചെയ്യും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ പുനഃസംഘടനയുടെ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിവരം.

നിര്‍ണായക സ്ഥാനങ്ങളിലേക്ക് ഒന്നിലേറെ പേരുകള്‍ ഇതിനോടകം വന്നിട്ടുണ്ട്. യു എസ് പര്യടനത്തിലുള്ള രാഹുല്‍ ഗാന്ധി തിരിച്ചെത്തിയ ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന തുടങ്ങിയ തിരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിക്ക് നിര്‍ണായക ചുമതല നല്‍കിയേക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രചരണം തുടങ്ങിയത് പ്രിയങ്ക ഗാന്ധിയായിരുന്നു.

ജൂണ്‍ 12-ന് മധ്യപ്രദേശിലെ ജബല്‍പൂരില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് ഇവിടെ കോണ്‍ഗ്രസിന്റെ പ്രചരണത്തിന് തുടക്കം കുറിക്കുന്നതും പ്രിയങ്ക ഗാന്ധിയാണ്. നേരത്തെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍ നിന്ന് പ്രിയങ്കയെ മാറ്റാന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായിരുന്നു. പ്രിയങ്ക, രാഹുല്‍ ഗാന്ധിക്കൊപ്പം ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും പ്രചാരണം നടത്തിയതാണ് പാര്‍ട്ടിയുടെ വിജയത്തിലേക്ക് നയിച്ചത് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+