Get Updates
Get notified of breaking news, exclusive insights, and must-see stories!

'2024 ന് ശേഷം ഒരാളും രാമനവമി റാലിയെ ആക്രമിക്കില്ല, ഞങ്ങള്‍ക്ക് 35 സീറ്റ് തരൂ'; അമിത് ഷാ ബംഗാളില്‍

കൊല്‍ക്കത്ത: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരാളും രാമനവമി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബംഗാളിലെ രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ തരൂ. രാമനവമി ഘോഷയാത്രകള്‍ സമാധാനപരമായി നടത്താന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും എന്നാണ് അമിത് ഷാ പറഞ്ഞത്. ബംഗാളില്‍ രാമനവമി ഘോഷയാത്രകള്‍ നടത്താന്‍ കഴിയില്ലേ എന്നും അവ ആക്രമിക്കപ്പെടുമോ എന്നും അമിത് ഷാ ബിര്‍ഭൂമിലെ ഒരു റാലിക്കിടെ ചോദിച്ചു.

AMIT SHAH

മമത ബാനര്‍ജിയുടെ പ്രീണന നയമാണ് ഇതിലേക്ക് നയിച്ചത് എന്നും സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ രാമനവമി ഘോഷയാത്രയെ ആക്രമിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടാനും ബംഗാളിനെ ഭീകരതയില്‍ നിന്ന് മോചിപ്പിക്കാനുമുള്ള ഏക മാര്‍ഗം ബി ജെ പിയാണ്.

2024ല്‍ തങ്ങള്‍ക്ക് 35 സീറ്റ് തന്നാല്‍ 2025ല്‍ ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്‍പ് മമതാ സര്‍ക്കാര്‍ താഴെ വീഴും എന്നും അമിത് ഷാ പറഞ്ഞു. അഭിഷേക് ബാനര്‍ജിയെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ മാത്രമാണ് ദീദിക്ക് താല്‍പ്പര്യമുള്ളത്. നിങ്ങള്‍ക്ക് ശേഷം നിങ്ങളുടെ അനന്തരവന്‍ മുഖ്യമന്ത്രിയാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് സ്വപ്‌നം മാത്രമായിരിക്കും എന്നാണ് എനിക്ക് മമതയോട് പറയാനുള്ളത്.

Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും

പശ്ചിമ ബംഗാളിലെ അടുത്ത മുഖ്യമന്ത്രി ബിര്‍ഭൂമില്‍ നിന്നായിരിക്കും എന്നും എത് ബി ജെ പിയില്‍ നിന്നുള്ള ആളായിരിക്കും എന്നും അമിത് ഷാ പറഞ്ഞു. പാകിസ്ഥാന് ശക്തമായ മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമോ? കശ്മീരിലെ തീവ്രവാദത്തെ നേരിടാന്‍ മമതയ്ക്ക് കഴിയുമോ? അതിന് പ്രധാനമന്ത്രി മോദിക്ക് മാത്രമേ കഴിയൂ എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മമതയുമെല്ലാം വര്‍ഷങ്ങളോളം രാമക്ഷേത്ര നിര്‍മ്മാണം തടഞ്ഞു.

അതിനുള്ള വാതില്‍ തുറന്നത് മോദിയാണ് എന്നും അമിത് ഷാ അവകാശപ്പെട്ടു. ബംഗാളില്‍ ബിജെപി 35-ലധികം സീറ്റുകള്‍ നേടുമെന്നും 300-ലധികം സീറ്റുകള്‍ നേടി മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ല്‍ നേരിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട 144 ലോക്സഭാ സീറ്റുകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഷായുടെ ബംഗാള്‍ സന്ദര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+