Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിപക്ഷം ഒന്നിച്ചില്ലെങ്കില്‍ മോദി രാജാവായി സ്വയം അവരോധിക്കും'; തിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചില്ലെങ്കില്‍ അടുത്ത തവണ രാജ്യത്ത് തിരഞ്ഞെടുപ്പ് തന്നെ ഉണ്ടാകില്ലെന്ന് ആം ആദ്മി. 2024 ല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭരണഘടന മാറ്റി ജീവിതകാലം മുഴുവന്‍ രാജ്യത്തിന്റെ രാജാവായി സ്വയം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് എ എ പി ദേശീയ വക്താവും ഡല്‍ഹി കാബിനറ്റ് മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

എണ്ണമറ്റ ആളുകള്‍ ജീവന്‍ ബലിയര്‍പ്പിച്ച ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഭരദ്വാജ് പറഞ്ഞു. ബി ജെ പി പ്രതിപക്ഷത്തെ ചവിട്ടിമെതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ സി ബി ഐ, ഇ ഡി, ഐ ടി റെയ്ഡുകള്‍ നടത്തി അവരെ ജയിലില്‍ അടയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ് എന്നും ഭരദ്വാജ് പറഞ്ഞു.

BHARADWAJ

ഉദ്യോഗസ്ഥര്‍ മുഖേന ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു.

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രികകളില്‍ നിന്ന് ആശയങ്ങള്‍ പകര്‍ത്തിയതിന് കോണ്‍ഗ്രസിനെയും ഭരദ്വാജ് കടന്നാക്രമിച്ചു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയായ കോണ്‍ഗ്രസിന് നേതാക്കളുടെ പ്രതിസന്ധി മാത്രമല്ല ആശയങ്ങളുടെ പ്രതിസന്ധിയും ഉണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. സൗജന്യ വെള്ളം, വൈദ്യുതി, ക്ഷേമ പദ്ധതികള്‍, ബസ് യാത്ര എന്നിവ തങ്ങളുടെ ആശയങ്ങളാണ് എന്ന് അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം സൗരഭ് ഭരദ്വാജിന്റെ അവകാശവാദങ്ങളെ മണ്ടത്തരം എന്ന് വിശേഷിപ്പിച്ച് ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ രംഗത്തെത്തി. ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുപകരം കെജ്രിവാള്‍ അഴിമതിക്കാരെന്ന് അധിക്ഷേപിച്ച പാര്‍ട്ടികളെയും രാഷ്ട്രീയ നേതാക്കളെയും കെട്ടിപ്പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഇത്ര വ്യഗ്രത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭരദ്വാജ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ 23 ന് പാട്‌നയില്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമടക്കം രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെല്ലാം ഈ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+