കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗസ്ഥനെ എംഎല്‍എ ബാറ്റ് കൊണ്ട് അടിച്ച സംഭവം: 21 ഓഫീസര്‍മാരെ സസ്പെന്‍റ് ചെയ്തു

  • By
Google Oneindia Malayalam News

ഭോപ്പാല്‍: കൈയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ഉദ്യോഗസ്ഥനെ മധ്യപ്രദേശ് ബിജെപി എംഎല്‍എ ആകാശ് വിജയ് വര്‍ഗിയ ബാറ്റ് കൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയുമായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. എംഎല്‍എയുടെ നടപടിയെ പിന്തുണച്ച 21 ഉദ്യോഗസ്ഥരെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തു. മാധ്യമങ്ങള്‍ നോക്കി നില്‍ക്കേയായിരുന്നു എംഎല്‍എ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 bjpmla

സഹപ്രവര്‍ത്തകനെ പിന്തുണയ്ക്കുന്നതിന് പകരം എംഎല്‍എയ്ക്ക് ഒപ്പം നിന്നവരെയാണ് സസ്പെന്‍റ് ചെയ്തതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റ് ചെയ്യപ്പെട്ട എംഎല്‍എയെ ഇറക്കാന്‍ സസ്പെന്‍റ് ചെയ്യപ്പെട്ട ചിലര്‍ കോടതിയില്‍ പോയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

<strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍</strong>രാജ്യമൊട്ടുക്കെ ഓപ്പറേഷന്‍ താമര, മറ്റൊരു രാജ്യസഭ എംപിയും ബിജെപിയില്‍

കൈയ്യേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇന്നലെയാണ് ഇന്‍റോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസറും എംഎല്‍എയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. അഞ്ച് മിനുട്ടിനുള്ളില്‍ സ്ഥലത്ത് നിന്ന് പോയില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥനായിരിക്കുമെന്ന് വീഡിയോയില്‍ എംഎല്‍എ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുണ്ട്.പിന്നാലെയാണ് എംഎല്‍എ ബാറ്റ് കൊണ്ട് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

സംഭവം വിവാദമായതോടെ തന്‍റെ പ്രവൃത്തിയെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തി. ഉദ്യോഗസ്ഥര്‍ നിയമപരമായല്ല കെട്ടിടം പൊളിക്കാന്‍ എത്തിയതെന്ന് വിജയ് വര്‍ഗിയ പറഞ്ഞത്. അതേസമയം സംഭവം വിവാദമായതോടെ എംഎല്‍എയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ജാമ്യം തേടിയെങ്കിലും എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിജയ് വര്‍ഗിയയെ രണ്ടാഴ്ചത്തെ കസ്റ്റഡിയില്‍ വിട്ടു. എംഎല്‍എയെ കൂടാതെ പത്ത് പേര്‍ക്കെതിരേയും എഫ്ഐആര്‍ ചുമത്തിയിട്ടുണ്ട്.

<strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി</strong>കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആംആദ്മിയില്‍ ചേര്‍ന്നു, ദില്ലിയില്‍ കനത്ത തിരിച്ചടി

<strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍</strong>തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ ഏറും! 4 ല്‍ തുടങ്ങി 17 ല്‍ ലക്ഷ്യം, ബിജെപിയുടെ പ്ലാന്‍

English summary
21 Municipal corporation officers suspended in vijay vargiya issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X