
ഭാരം 150 കിലോ, വയസ്സ് 23..ജോലി 'പോലീസ്'; ഒടുവില്‍ കയ്യോടെ പൊക്കി ഒറിജിനല്‍ പോലീസ്
പോലീസ് ചമഞ്ഞുള്ള തട്ടിപ്പ് പുത്തരിയല്ലാതെ ആയിരിക്കുകയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒകു തട്ടിപ്പ് കൂടി കൈയ്യോടെ പൊക്കിയിരിക്കുകയാണ്. സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് അനധികൃത പിരിവ് നടത്തുന്നതിന് ഇടയിലാണ് വ്യാജൻ അറസ്റ്റിൽ ആയത്. . 23കാരനായ മുകേഷ് യാദവിനെ ആണ് ശരിക്കും പോലീസ് കയ്യോടെ പൊക്കിയത്.
ഫിറോസാബാദ് ജില്ലയിലെ തുണ്ഡ്ല പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിന് 150 കിലോയോളം ഭാരം ഉണ്ട്. പോലീസിൽ സെലക്ഷൻ കിട്ടാനുള്ള മാനദണ്ഡങ്ങളൊക്കെ അറിയാലോ. അതുപോലെ ഇത്രയും ചെറുപ്പത്തില്‍ ഇന്‍സ്പെക്ടറായി എന്നതും പ്രതിയുടെ അമിത വണ്ണവും കാരണം പ്രതിയക്കുറിച്ച് നേരത്തെ തന്നെ സംശയത്തിന് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം നടന്നത്.

ഫിറോസാബാദ് ജില്ലയിലെ താജ് എക്സ്പ്രസ് ഹൈവേയില്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ അനധികൃതമായി പണം പിരിച്ചെടുക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ആഗ്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുണ്ട്‌ല പൊലീസ് ദിവസങ്ങളോളം രാത്രി പരിശോധന നടത്തിയത്. ദേശീയപാത രണ്ടിലെ ഉസൈനി ഗ്രാമത്തിന് സമീപം ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ ഒരു വാഗണ്‍ആര്‍ കാർ കണ്ടെത്തി. വാഹനത്തിന് സമീപം നിന്ന് മറ്റു വാഹന ഉടമകളോട് പണം ചോദിക്കുന്ന ഒരു ആളേയും കണ്ടു. പണം നൽകിയില്ലെങ്കിൽ വാഹനം പിടിച്ചുകൊണ്ടു പോകുമെന്നായിരുന്നു ഇയാളുടെ ഭീഷണി. പറയുന്നത് പോലീസല്ലേ ഉടമകൾ ആകെ വിഷമത്തിലായി.

സംഭവം ശ്രദ്ധയിൽപ്പെടതോടെ തുണ്ട്ല എസ്.എച്ച്. രാജേഷ് പാണ്ഡെ ഇയാളെ ചോദ്യം ചെയ്തു. ഇയാളുടെ സ്റ്റേഷനേതാണ് എന്നായിരുന്നു ആദ്യം ചോദിച്ചത്. ഇതോടെയാണ് കള്ളി വെളിച്ചതാരുന്നത്. സ്റ്റേഷൻ ഏതാണെന്ന് പറയാൻ കിട്ടാതെ ഇയാൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു . ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെ ഇയാ കുറ്റം സമ്മതിച്ചു. പണം പിരിക്കാനാണ് പോലീസ് യൂണിഫോം ഇട്ടതെന്നും പറഞ്ഞു

ടിയിലായ മുകേഷ് യാദവ് ഗാസിയാബാദ് ജില്ലയിലെ സാഹിബാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. പൊലീസിന്റെ വലിയ സ്റ്റിക്കര്‍ പതിച്ച വാഗണ്‍ആര്‍ കാറുമായി പുറത്തിറങ്ങി സ്വകാര്യ ബസുകളിലും ട്രക്കുകളിലും പരിശോധനയുടെ പേരില്‍ അനധികൃത പിരിവ് നടത്തിയിരുന്നു.
ഇയാളിൽ നിന്ന് രണ്ട് ആധാർ കാർഡുകൾ, രണ്ട് പാൻ കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ, ഒരു ഡ്രൈവിങ് ലൈസൻസ്, മൂന്ന് എ.ടി.എം കാർഡുകൾ, ഒരു മെട്രോ കാർഡ്, ഒരു വാഹന രജിസ്ട്രേഷൻ കാർഡ്, പോലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന തിരിച്ചറിയൽ കാർഡ്, 2,200 രൂപ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ പൊലീസ് കണ്ടെടുത്തു. ഒട്ടുമിക്ക രേഖകളും വ്യാജമായിരുന്നു.

പ്രതിയെ ചോദ്യം ചെയ്യുന്നത് തുടർന്നു വരികയാണെന്ന് തുണ്ട്‌ല പൊലീസ് ഓഫീസര്‍ (സിഒ) ഹരിമോഹന്‍ സിങ് പറഞ്ഞു. സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും . പ്രതിക്കെതിരെ 170, 171, 420, 467, 468, 469, 471 വകുപ്പുകള്‍ പ്രകാരം തുണ്ട്‌ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.