Get Updates
Get notified of breaking news, exclusive insights, and must-see stories!

മണപ്പുറം ഫിനാന്‍സിന്റെ ഉദയ്പൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച; 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു

ജയ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ രാജസ്ഥാനിലെ ഉദയ്പൂര്‍ ശാഖയില്‍ നിന്ന് 24 കിലോ സ്വര്‍ണം കൊള്ളയടിച്ചു. തോക്കുമായി എത്തിയ അഞ്ചംഗം സംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണത്തിന് പുറമേ 10 ലക്ഷം രൂപയും സംഘം കൊള്ളയടിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ഉദയ്പൂര്‍ എസ് പി അറിയിച്ചു.

പ്രതികള്‍ കവര്‍ച്ചയ്ക്കെത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എസ് പി പറഞ്ഞു. നഗരപ്രദേശങ്ങളില്‍ സ്ഥിരമായി കൊള്ളനടത്തുന്ന സംഘങ്ങള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

ca

ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു കവര്‍ച്ച. മുഖംമൂടി ധരിച്ച സംഘം പെട്ടെന്ന് ഓഫീസിലേക്ക് കയറുകയും ജോലി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു എന്ന് ഉദ്യോഗസ്ഥനായ ദുര്‍ഗേഷ് ശര്‍മ്മ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. അനങ്ങരുതെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് നേരെ തോക്കു ചൂണ്ടി, അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ബിസിനസ് ഹബ്ബ് എന്നാണ് ഉദയ്പൂര്‍ അറിയപ്പെടുന്നത്. ഉദയ്പൂരിലെ പ്രതാപ് നഗറിലാണ് കവര്‍ച്ച അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു കവര്‍ച്ച. ബില്‍ഡിംഗിന്റെ ഒന്നാം നിലയിലാണ് മണപ്പുറം ഫിനാന്‍സ് പ്രവര്‍ത്തിക്കുന്നത്. കവര്‍ച്ചാ സംഘം അകത്തേക്ക് കയറുമ്പോള്‍ 5 ജോലിക്കാരും ഏതാനും ഇടപാടുകാരും മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.

ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്

ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങിയ കൈക്കലാക്കിയ സംഘം ഓഫീസിലെ ലാന്‍ഡ് ഫോണ്‍ കണക്ഷനും വിച്ഛേദിച്ചു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സിന് ഉദയ്പൂരിലെ പ്രതാപ് നഗര്‍ ബ്രാഞ്ചില്‍ മാത്രം 1,100 ഇടപാടുകാര്‍ ഉണ്ട്. അതേസമയം അന്വേഷണവുമായി തങ്ങള്‍ സഹകരിക്കുന്നുണ്ട് എന്നും പ്രതികളെ ഏറ്റവും വേഗത്തില്‍ പിടികൂടാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണം പൂര്‍ണമായും ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നതിനാല്‍, ആഭരണങ്ങള്‍ കണ്ടെത്തുകയോ വീണ്ടെടുക്കുകയോ ചെയ്തില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് തത്തുല്യമായ സ്വര്‍ണം നല്‍കാനുള്ള നയം തങ്ങള്‍ക്കുണ്ട് എന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+