കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനെ ഒഴിപ്പിക്കാന്‍ സിംഗ് ദേവ്, ദില്ലിയില്‍ 40 എംഎല്‍എമാരെ എത്തിച്ച് ബാഗലിന്റെ ഞെട്ടിച്ച നീക്കം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും തീരുന്ന ലക്ഷ്ണമില്ല. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടില്ല, അതിന് മുമ്പേ ഛത്തീസ്ഗഡില്‍ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ മാറ്റാനുള്ള ശ്രമത്തിലാണ് ടിഎസ് സിംഗ് ദേവ്. രാഹുല്‍ ഗാന്ധിയെ ഇക്കാര്യത്തില്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഭൂപേഷ് ബാഗല്‍ അതിലും തന്ത്രപരമായിട്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. 25 എംഎല്‍എമാര്‍ തലസ്ഥാന നഗരിയില്‍ എത്തിയിരിക്കുകയാണ്. ഭൂപേഷ് ബാഗല്‍ ക്യാമ്പിലെ എംഎല്‍എമാരാണ് ഇവര്‍. പതിനഞ്ചോളം എംഎല്‍എമാര്‍ വേറെയും ഇവിടെ നാളെ എത്താനൊരുങ്ങുന്നുണ്ട്.

നീയൊന്നും ജീവിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കില്ല, ബിനു അടിമാലിയെ അധിക്ഷേപിച്ച് പണ്ഡിറ്റ്നീയൊന്നും ജീവിച്ചിരിക്കുമ്പോള്‍ ആരും ശ്രദ്ധിക്കില്ല, ബിനു അടിമാലിയെ അധിക്ഷേപിച്ച് പണ്ഡിറ്റ്

1

മൊത്തം 40 പേരെ അണിനിരത്തി ഛത്തീസ്ഗഡില്‍ താനാണ് കരുത്തനെന്ന് ബാഗല്‍ സ്ഥാപിക്കുകയാണ്. രാഹുല്‍ കേരളത്തിലാണ് ഉള്ളത്. എങ്കിലും ഹൈക്കമാന്‍ഡിനെ അമ്പരപ്പിക്കാന്‍ ഈ നീക്കത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചാബില്‍ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെ ഏത് നിമിഷവും മുഖ്യമന്ത്രിയെ മറ്റ് സംസ്ഥാനങ്ങളിലും മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഛത്തീസ്ഗഡിലും രാജസ്ഥാനിലും പഞ്ചാബിലെ പോലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതാണ് മുഖ്യമന്ത്രിയെ മാറ്റുമെന്ന് കരുതാന്‍ കാരണം. രാഹുല്‍ തനിക്ക് മുഖ്യമന്ത്രി പദം രണ്ടരവര്‍ഷത്തിന് ശേഷം ഓഫര്‍ ചെയ്തതാണെന്ന് സിംഗ് ദേവ് പറഞ്ഞിരുന്നു. ഇതിനായിട്ടാണ് അദ്ദേഹം സമ്മര്‍ദം ചെലുത്തുന്നത്.

അതേസമയം ഈ എംഎല്‍എമാരെ ഇതുവരെ ഹൈക്കമാന്‍ഡ് മൈന്‍ഡ് ചെയ്തിട്ടില്ല. ഇവരെ ചര്‍ച്ചകള്‍ക്കായി വിളിച്ചാല്‍ പ്രശ്‌നം വഷളാകുമെന്ന് നേതാക്കള്‍ക്കറിയാം. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പിഎല്‍ പൂനിയയോ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലോ ഇവരെ കാണാന്‍ വിളിച്ചിട്ടില്ല. നിലവില്‍ 26 എംഎല്‍എമാര്‍ ദില്ലിയിലുണ്ടെന്ന് വിനയ് ജെസ്വാള്‍ പറഞ്ഞു. ഇയാള്‍ ഇക്കൂട്ടത്തിലുള്ള എംഎല്‍എയാണ്. വ്യക്തിപരമായ സന്ദര്‍ശനമാണ് ഇതെന്നാണ് ജെസ്വാള്‍ നല്‍കുന്ന വിശദീകരണം. ബാഗലിന്റെ കരുത്ത് പ്രകടിപ്പിക്കാന്‍ എത്തിയതല്ല എംഎല്‍എമാരെന്നാണ് ജെസ്വാള്‍ പറയുന്നത്.

ഓഗസ്റ്റിലും ബാഗേല്‍ ക്യാമ്പ് എംഎല്‍എമാര്‍ ദില്ലിയിലെത്തിയിരുന്നു. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാനായിരുന്നു ശ്രമം. ഛത്തീസ്ഗഡിലെ നിരവധി മേയര്‍മാരും എംഎല്‍എമാരോടൊപ്പം ദില്ലിയിലെത്തിയിരുന്നു. ഇവരും ബാഗലിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ബാഗല്‍ പറയുന്നു. എംഎല്‍എമാര്‍ക്ക് എവിടെയും പോകാം. വ്യക്തിപരമായ സന്ദര്‍ശനങ്ങളെ എന്തിനാണ് രാഷ്ട്രീയത്തിന്റെ കണ്ണാടി ഉപയോഗിച്ച് കാണുന്നതെന്നും ബാഗല്‍ ചോദിച്ചു. സിംഗ് ദേവിനൊപ്പമുള്ള എംഎല്‍എമാര്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണ്. വാക്ക് പാലിച്ചില്ലെങ്കില്‍ സിംഗ് ദേവ് പാര്‍ട്ടി വിട്ടേക്കാനാണ് സാധ്യത.

താന്‍ ബിജെപിയില്‍ ചേരുന്ന പ്രശ്‌നമില്ലെന്നും, ഇവിടെ വിശ്വാസ്യതക്കുറവ് ഇല്ലെന്നും സിംഗ് ദേവ് പറയുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് എംഎല്‍എമാര്‍ ദില്ലിയിലേക്ക് പോയതെന്ന് സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ മാര്‍ക്കം പറയുന്നു. എംഎല്‍എമാരുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ചാബിലെ പോലെയുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും ഛത്തീസ്ഗഡില്‍ ഉണ്ടാവില്ലെന്ന് സിംഗ് ദേവ് പറയുന്നു. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തെ എല്ലാവരും അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന് 70 എംഎല്‍എമാരുണ്ട്. ഇവരെല്ലാം ഹൈക്കമാന്‍ഡിന്റെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഒരേ തട്ടിലാണെന്നും സിംഗ് ദേവ് പറഞ്ഞു.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

എംഎല്‍എമാരുടെ ദില്ലി സന്ദര്‍ശനം സമ്മര്‍ദമുണ്ടാക്കുന്നതാണ്. എന്നാല്‍ ഒരു കൂട്ടവുമായി പോയി ഞാനൊരിക്കലും നേതൃത്വത്തെ കാണില്ല. എന്നെ അനുകൂലിക്കുന്നവര്‍ ഇല്ലാത്തത് കൊണ്ടല്ല ഇത്. പക്ഷേ ഇതൊരിക്കലും വ്യക്തിയുടെ കാര്യമല്ല. പാര്‍ട്ടിയുടെ കാര്യമാണെന്നും സിംഗ് ദേവ് പറഞ്ഞു. ബാഗലിനൊപ്പം 57 എംഎല്‍എമാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയിലും സര്‍ക്കാരിലും ഒരുപോലെ സ്വാധീനം ബാഗലിനാണ് ഉള്ളത്. സിംഗ് ദേവിനെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ലാത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയാവുന്നത്. അതിലുപരി ബാഗല്‍ ഒബിസി വിഭാഗമാണ്. അദ്ദേഹത്തെ പിണക്കിയാല്‍ ഗുജറാത്തില്‍ അടക്കം ഒബിസി വിഭാഗത്തില്‍ നിന്ന് തിരിച്ചടിയുണ്ടാവും.

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടി ക്യാപ്റ്റന്‍, BJP യിലേക്ക് ?

English summary
25 mla's from chattisgarh in delhi, 15 more come to support bhupesh baghel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X