Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വിമാനത്താവളത്തിന് തടസം 25 വര്‍ഷം പഴക്കമുള്ള കരാര്‍; അവസരം ബെംഗളൂരു മുതലെടുക്കുമോ?

കേരളത്തിന്റെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളില്‍ പുതിയ രണ്ടു വിമാനത്താവളങ്ങള്‍ വരാനുള്ള അണിയറ നീക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കര്‍ണാടകയിലെ ബെംഗളൂരു സൗത്തിലും തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുമാണ് വിമാനത്താവളങ്ങള്‍ വരാനുള്ള സാധ്യത കല്‍പിക്കപ്പെടുന്നത്. രണ്ട് സംസ്ഥാനങ്ങളും മത്സരബുദ്ധിയോടെയാണ് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ അതിവേഗം നടത്തുന്നത്.

അതില്‍ കര്‍ണാടകയേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് തമിഴ്‌നാട് സര്‍ക്കാരാണ്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ രണ്ടായിരത്തോളം ഏക്കര്‍ ആണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. വരുന്ന രണ്ടാഴ്ചക്കുള്ളില്‍ സൈറ്റ് ക്ലിയറന്‍സിനായി തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര സിവില്‍ വ്യോമ മന്ത്രാലയത്തില്‍ അപേക്ഷിക്കും. അതേസമയം കര്‍ണാടക സര്‍ക്കാര്‍ സൗത്ത് ബെംഗളൂരുവില്‍ വിമാനത്താവളം നിര്‍മിക്കാന്‍ അനുയോജ്യമായ മൂന്നു സ്ഥലങ്ങള്‍ പരിഗണിക്കുന്നുണ്ട്. ഇവിടെ സമഗ്രമായ പരിശോധന ഇനി നടത്താനുണ്ട്.

flight

പ്രതിവര്‍ഷം മൂന്നു കോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പദ്ധതി. 2023 ല്‍ 22 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത ചെന്നൈ വിമാനത്താവളത്തേക്കാള്‍ വലുതായിരിക്കും ഹൊസൂരിലെ വിമാനത്താവളം.

അതേസമയം, രണ്ടു വെല്ലുവിളികളാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഒന്ന് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിനു മുമ്പ് അടുത്ത നാല് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കൃഷ്ണഗിരി ജില്ലാ ഭരണകൂടവും സ്ഥലം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയാണ്. പ്രാദേശികമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്.

വിമാനത്താവളം നിര്‍മിക്കാനായി കേന്ദ്രത്തില്‍ നിന്ന് സൈറ്റ് ക്ലിയറന്‍സും തുടര്‍ന്ന് തത്വത്തിലുള്ള അംഗീകാരവും ആവശ്യമാണ്. അടുത്തതായി അനുമതി വേണ്ടത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നാണ്. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ എഴുതിയിട്ടുണ്ട്.

അടുത്ത വെല്ലുവിളി കെമ്പഗൗഡയിലെ ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഒരു കരാറാണ്. കൃഷ്ണഗിരി ജില്ലയ്ക്ക് സമീപമാണ് ബെംഗളൂരു വിമാനത്താവളം. 2033 വരെ വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ വിമാനത്താവളം പാടില്ലെന്ന കരാര്‍ കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരുമായുണ്ട്. ഈ തടസം മറികടക്കുന്നതിനായി തമിഴ്‌നാടിന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ നിന്ന് ഒരു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങണം.

തമിഴ്നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ് ഹൊസൂര്‍ വിമാനത്താവളം പ്രധാനമായും നിര്‍മിക്കുന്നത്. സംസ്ഥാനത്തെ വ്യാവസായിക മേഖലയാണ് ഹൊസൂര്‍. ചെന്നൈ, ബെംഗളൂരു എന്നിവയുമായുള്ള സാമീപ്യം മൂലം നിരവധി നിക്ഷേപ പദ്ധതികള്‍ ഇവിടേക്കു വരുന്നുണ്ട്. ബെംഗളൂരുവിലേക്കുള്ള വിമാന യാത്രക്കാരെയും ഇങ്ങോട്ട് ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടല്‍ തമിഴ്‌നാട് സര്‍ക്കാരിനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+