അമ്പലത്തില്‍ കയറ്റിയില്ല 250 ദളിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ഇസ്ലാമില്‍ ചേര്‍ന്നു!!!
ചെന്നൈ: ക്ഷേത്രപ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കൂട്ടത്തോടെ ഇസ്ലാമില്‍ ചേരുമെന്ന് ദളിത് കുടുംബങ്ങളുടെ ഭീഷണി. തമിഴ്‌നാട്ടിലെ പഴങ്കള്ളിമേട്, നാഗപല്ലിന്‍ എന്നീ ഗ്രാമങ്ങളിലെ 250 ദളിത് കുടുംബങ്ങളാണ് ഭീഷണിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഹിന്ദുക്കളിലെ ഉന്നതവിഭാഗം ക്ഷേത്രപ്രവേശനം വിലക്കിയതിനെ തുടര്‍ന്നാണ് ഭീഷണി.
തങ്ങളെ ക്ഷേത്രത്തിലെ ആചാര അനുഷ്ടാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നതാണ് ഇരു ഗ്രാമങ്ങളിലേയും 180ഓളം വരുന്ന ദളിത് കുടുംബങ്ങളുടെ ആരോപണം. ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഒരു ദിവസം ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ചതാണ് ഈ വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുള്ളത്. ഈ ഗ്രാമത്തിലെ ആറുപേര്‍ ഇതിനകം തന്നെ ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞു. സംഭവം ചൂടുപിടിച്ചതോടെ തമിഴ്‌നാട് തൗഹീത് ജമാഅത്ത് എന്ന സംഘടന ഖുര്‍ആന്റെ പകര്‍പ്പുകള്‍ ഗ്രാമത്തില്‍ വിതരണം ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാരും മതംമാറുന്നതിനായി ഇവരെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ മതം മാറ്റം തടയുന്നതിനായി ഹിന്ദു മുന്നണി, ഹിന്ദുമക്കള്‍ കക്ഷി എന്നീ ഹിന്ദു സംഘടനകള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ സമവായത്തിനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ട്.

തീരദേശ മേഖലയായ പഴങ്കല്ലിമേട്ടിലെ 400 കുടുംബങ്ങളില്‍ 180 കുടുംബങ്ങളും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ജന്മികളായ പിള്ളെ വിഭാഗത്തില്‍പ്പെടുന്നവരാണ് ഇവിടെയുള്ള ഉന്നത ഹിന്ദു കുടുംബങ്ങള്‍. നേരത്തെ ഏപ്രിലിലും പ്രദേശത്തെ ആയിരത്തോളം ദളിത് കുടുംബങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കുമെന്ന് കൂട്ടമായി ഭീഷണി മുഴക്കിയിരുന്നു. ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെ തുടര്‍ന്ന് ഗാസിയാബാദ് ജില്ലയിലായിരുന്നു ഇത്.












Click it and Unblock the Notifications