ഐഐടി ക്യാമ്പസിൽ പിഎച്ച്ഡി വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവത്തിൽ ദുരൂഹത!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഐഐടി വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി ഐഐടി ക്യാമ്പസിലെ പിഎച്ച്ഡി വിദ്യാർത്ഥി മഞ്ജുള ദേവകിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ഐ‍ഐടി  ക്യാമ്പസിലെ നളന്ദ അപ്പാർട്ട്മെന്‍റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയാണ് യുവതിയെ  കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 7. 40ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചിന്മയ് ബിശ്വാൽ പറ‌ഞ്ഞു. വാട്ടർ റിസോഴ്സസിലെ വിദ്യാർത്ഥിയായിരുന്ന റിതേഷ് വിര്‍ഹയെയാണ് മഞ്ജുള വിവാഹം കഴിച്ചത്.

manjula

സംഭവത്തിന് ശേഷം പോലീസാണ് ഭോപ്പാലിലുള്ള മഞ്ജുളയുടെ കുടുബാംഗങ്ങളെ വിവരമറിയിച്ചതെന്ന് പോലീസ് പറ‍ഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും മുറിയിൽ നിന്ന് ലഭിച്ചിട്ടില്ല. മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്നും വ്യക്തമല്ല.

ഹോസ്റ്റൽ വാർഡനിൽ രാത്രി എട്ടുമണിയോടെ ലഭിച്ച ഫോൺകോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. അടുത്ത റൂമിലുണ്ടായിരുന്ന യുവതിയാണ് മഞ്ജുളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ദില്ലി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

English summary
A 27-year-old student of PhD final year was found dead in the Indian Institute of Technology (IIT) Delhi campus, police said on Tuesday.
Please Wait while comments are loading...