Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ 24 മണിക്കൂറിനിടെ 300 കൊവിഡ് കേസുകള്‍; സെപ്റ്റംബറിന് ശേഷം തീവ്രത

ദില്ലി: കൊവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം ദില്ലിയില്‍ ഉയരുന്നു. ബുധനാഴ്്ച 300 കേസുകളായി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പോസിറ്റിവിറ്റി നിരക്ക് 13.89 ആയി ഉയര്‍ന്നിരിക്കുകയാണ്. രണ്ട് കൊവിഡ് മരണങ്ങളും കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച്ച 214 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 11.82 ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച്ച 115 പുതിയ കേസുകള്‍ ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 7.45 ആയിരുന്നു പോസിറ്റിവിറ്റി. ഞായറാഴ്ച് 153, ശനിയാഴ്ച്ച 139, വെള്ളിയാഴ്ച്ച 152, വ്യാഴാഴ്ച്ച 117 എന്നിങ്ങനെയായിരുന്നു ദില്ലിയിലെ മൊത്തം കേസുകളുടെ നിരക്ക്.

CORONAVIRUS

പുതിയ കൊവിഡ് കേസുകളുടെ കാര്യത്തില്‍ വലിയ വര്‍ധനവാണ് ദില്ലിയില്‍ സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വന്‍ തോതിലാണ് കേസുകള്‍ ഉയരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ദില്ലിയിലെ നിരക്ക് വളരെ താഴ്ന്നിരിക്കുകയായിരുന്നു ജനുവരി പതിനാറിന് ഒരൊറ്റ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇത് ആദ്യമായിട്ടായിരുന്നു. ചൊവ്വാഴ്ച്ച 2160 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. നിലവില്‍ 56 കിടക്കകളില്‍ മാത്രമാണ് ആശുപത്രികളില്‍ കൊവിഡ് രോഗികളുള്ളത്. 452 പേര്‍ ഹോം ഐസൊലേഷനിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ദില്ലിയിലെ മൊത്തം ആക്ടീവ് കേസുകളുടെ എണ്ണം 806 ആയി ഉയര്‍ന്നു. കൊവിഡിന്റെ എക്‌സ്ബിബി വകഭേദമാണ് ഇപ്പോഴത്തെ കേസുകള്‍ വര്‍ധിക്കാനുള്ള കാരണം. എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും, ബൂസ്റ്റര്‍ ഷോട്ടുകള്‍ എല്ലാവരും ഉടന്‍ എടുക്കണമെന്നും നിര്‍ദേശമുണ്ട്.

കേസുകള്‍ ഉയരാന്‍ കാരണം പലരും കൊവിഡ് ടെസ്റ്റ് നടത്തുന്നത് കൊണ്ടാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധിച്ചത് കൊണ്ട് പനിയും, മറ്റ് രോഗലക്ഷണങ്ങളും കാണിക്കാനാണ് സാധ്യത.നിലവില്‍ ദില്ലിയില്‍ അധികം ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ ഇല്ലെന്നാണ് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് പറയുന്നു.

സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. എച്ച്3എന്‍2 വൈറസിന്റെ സാന്നിധ്യം കൊണ്ടാണ് ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിക്കാന്‍ കാരണം. അതിലൂടെ കൂടുതല്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടി വരും. പനി അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഇവരില്‍ പ്രകടമായിട്ടുണ്ടാവും.

ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+