38കാരിക്ക് 21 മക്കള്‍, ഭക്ഷണത്തിന് തത്തയും മുയലും
സിക്കാര്‍: നാരായണി, മോഹിനി, കാനി, ജീവന്‍, ഗ്യാര്‍സീലാല്‍, പപ്പു, ഭന്‍വാര്‍, ഭാഗ്വാനി, മനോജ്, സന്തോഷി, ജബാര്‍, കൈലാഷ്, മുന്നി .. ഏതെങ്കിലും നഴ്‌സറി സ്‌കൂളിലെ ഹാജര്‍ വിളിക്കുകയാണ് എന്ന് തോന്നിയോ, എന്നാല്‍ സംഭവം അതല്ല. ഒരു വീട്ടിലെ കുട്ടികളാണ്. ഒരു വീട്ടിലെ എന്ന് കണ്ടിട്ടും സംശയം മാറിയില്ലെങ്കില്‍ വ്യക്തമാക്കി പറഞ്ഞുതരാം. ഒരച്ഛന്റേയും അമ്മയുടെയും മക്കള്‍.
ഈ പേര് വിളിച്ച അത്രയും പോലുമല്ല, 21 മക്കളാണ് 38 കാരിയായ സാരിക്ക് ഉള്ളത്. സാംറിയും ഭര്‍ത്താവ് മംഗള്‍റാറും അടക്കം അങ്ങനെ 23 അംഗങ്ങളുള്ള സന്തുഷ്ട കുടുംബം. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ ദന്തര്‍ഗഡിലാണ് ഈ കുടുംബം താമസിക്കുന്നത്.

25 വര്‍ഷം മുമ്പാണ് സാംരിയെ മംഗള്‍റാം വിവാഹം ചെയ്തത്. വിവാഹ സമയത്ത് 13 വയസ്സായിരുന്നു സാംരിയുടെ പ്രായം. തുടര്‍ന്ന് 25 വര്‍ഷങ്ങള്‍ കൊണ്ട് ഈ ദമ്പതികള്‍ക്ക് ഉണ്ടായത് 21 കുട്ടികള്‍. ഇത്രയും മക്കളെ പ്രസവിച്ചിട്ടും സാംരിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല.
വിചിത്രമായ ഭക്ഷണക്രമവും പ്രസവാനന്തര പരിപാലനവുമാണ് സാംരിയെ ഫിറ്റാക്കി നിര്‍ത്തുന്നത്. എന്തൊക്കെയാണ് ഇവര്‍ ഓരോ പ്രസവത്തിന് ശേഷവും കഴിക്കുക എന്ന് നോക്കൂ, അഞ്ച് കിലോ നെയ്, മുയലുകള്‍, തത്തകള്‍, അതുപോലെ കയ്യില്‍ കിട്ടിയ വിവിധ തരം പക്ഷികള്‍ എന്നിങ്ങനെയാണ് സാംരിയുടെ ഭക്ഷണം.
സാംരി ഇത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതില്‍ ഭര്‍ത്താവ് മംഗള്‍റാമിനുമില്ല വിഷമം. സന്തുഷ്ട കുടുംബം എന്ന് വിളിക്കുന്നു എങ്കിലും ഇത്രയൊക്കെ മക്കളുണ്ടെങ്കിലും കഷ്ടപ്പെട്ട് പണിയെടുക്കാനൊന്നും മംഗള്‍റാമിന് താല്‍പര്യമില്ല. അല്‍പസ്വല്‍പം ജോലികളൊക്കെ കഴിഞ്ഞാല്‍ ഭിക്ഷാടനമാണ് ആഹാരം കണ്ടെത്താനുള്ള വഴി. രാജസ്ഥാന്‍ പത്രികയാണ് വിചിത്രമായ ഈ കുടുംബത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications