കർഷകന്റെ വീട്ടിൽ നിന്ന് 400 കിലോ തക്കാളി മോഷണം പോയി; പോലീസ് കേസ്
പൂനെ: വിളവെടുത്ത് വെച്ചിരുന്ന 400 കിലോ തക്കാളി മോഷണം പോയി. വീടിന് പുറത്ത് വാഹനത്തിൽ അടുക്കിവെച്ചിരുന്ന തക്കാളിയാണ് മോഷണം പോയിരിക്കുന്നത്. അരുൺ ദോമെ എന്ന കർഷകൻ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.
'ഞായറാഴ്ച രാത്രി വീടിന് പുറത്ത് പാർക്ക് ചെയ്ത ഒരു വാഹനത്തിൽ 20 പെട്ടികളിലായാണ് തക്കാളി സൂക്ഷിച്ചതെന്ന് കർഷകൻ പരാതിയിൽ പറഞ്ഞതായാണ് പോലീസ് പറഞ്ഞിരിക്കുന്നത്. 'പിറ്റേന്ന് രാവിലെ കർഷകൻ ഉണർന്നപ്പോൾ പെട്ടികൾ കാണാനില്ല. പരിസരത്ത് തിരച്ചിൽ നടത്തിയപ്പോൾ തന്റെ ഉൽപ്പന്നങ്ങൾ മോഷണം പോയതായി മനസ്സിലായി. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി,' ഷിരൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ''ഞങ്ങൾ കേസിൽ കൂടുതൽ അന്വേഷിക്കുകയാണ്,'' ഓഫീസർ കൂട്ടിച്ചേർത്തു. 16-ന് വൈകുന്നേരത്തോടെയായിരുന്നു ധോമിന്റെ കുടുംബം തക്കാളി വിളവെടുത്ത് കാെണ്ടുവന്നത്.
അടുത്തദിവസം അതിരാവിലെ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനായിട്ടാണ് പെട്ടികൾ ട്രക്കിൽനിറച്ച് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തക്കാളിക്ക് വില കൂടിയതിന് പിന്നാലെ തക്കാളി വ്യാപകമായി മോഷണം പോകുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് ലക്ഷത്തോളം വില വരുന്ന തക്കാളി മോഷണം പോയിരുന്നു. പെട്ടെന്നായിരുന്നു രാജ്യത്ത് തക്കാളി വില കുതിച്ചുയർന്നത്.
100 രൂപയിലേക്ക് ഉയർന്ന വില പിന്നെ കുറഞ്ഞില്ല. 250 വരെ ഒക്കെ ഒരു കിലോയ്ക്ക് ഇപ്പോൾ വില വരുന്നുണ്ട്. തക്കാളി ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമായത്. മഴയും വെയിലും തക്കാളി കൃഷിയെ വല്ലാതെ ബാധിച്ചിരുന്നു. ഉത്പാദനം കുറഞ്ഞപ്പോൾ വിലയും ഉയർന്നു. പല കർഷക്കും വൻ ലാഭമാണ് ലഭിക്കുന്നത്. സാധരാണക്കാരാണ് വിലവക്കയറ്റത്തിൽ ആകെ പെട്ടത്.












Click it and Unblock the Notifications