Get Updates
Get notified of breaking news, exclusive insights, and must-see stories!

പാവങ്ങള്‍ക്ക് ചികിത്സ നിഷേധിച്ചു ;ദില്ലിയിലെ അഞ്ച് ആശുപത്രികള്‍ക്ക് 700 കോടി പിഴ

ദില്ലി:പാവങ്ങള്‍ക്ക് ചികിത്സ നിഷേധിച്ചതിനാല്‍ ദില്ലിയിലെ അഞ്ച് ആശുപത്രികള്‍ 700 കോടി പിഴയടക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഫോര്‍ട്ടിസ് ഗ്രൂപ്പിന്റെതുള്‍പ്പെടെയുളള പ്രമുഖ ആശുപത്രികളാണ് ലിസ്റ്റിലുളളത്. ഇത്രയും തുക കെട്ടിവയ്ക്കാന്‍ കഴിയില്ലെന്നാണ് ആശുപത്രി മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ദില്ലിയില്‍ 43 ഓളം സ്വകാര്യ ആശുപത്രികള്‍ക്ക് മിതമായ നിരക്കിലാണ് ഭൂമി അനുവദിച്ചിരുന്നത്. പാവങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ നല്കണമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പക്ഷേ മിക്ക ആശുപത്രികളും ചികിത്സ തേടിയെത്തുന്ന പാവങ്ങളെ തഴയുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി കോടതി അറിയിച്ചു.

delhi-04-

വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപവത്ക്കരിക്കാന്‍ ദില്ലി ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം തൊട്ടുള്ള കണക്കുപ്രകാരമാണ് 700 കോടി പിഴ ഏര്‍പ്പെടുത്തിയത്. ഈ തുക ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+