കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയിംസിൽ ഒറ്റ ദിവസം 53 പേർക്ക് കൊവിഡ്: ദില്ലിയിൽ സ്ഥിതി രൂക്ഷം, മെഡിക്കൽ വിദ്യാർത്ഥികൾക്കും രോഗം

Google Oneindia Malayalam News

ഭോപ്പാൽ: മധ്യപ്രദേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 53 പേർക്ക് കൊവിഡ്. ആശുപത്രിയിലെ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ 38 പേർ മെഡിക്കൽ വിദ്യാർത്ഥികളും ആറ് പേർ റസിഡന്റ് ഡോക്ടർമാരും രണ്ട് ഡോക്ടർമാരും 13 പേർ ആരോഗ്യ പ്രവർത്തകരുമാണ്.

കെ ടി ജലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തയ്യാറാകണം : എം.ടി.രമേശ്കെ ടി ജലീലിനെ പുറത്താക്കാന്‍ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തയ്യാറാകണം : എം.ടി.രമേശ്

ഏപ്രിൽ 7 വരെ എയിംസ് ഭോപ്പാലിലെ മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ പതിനാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി സമ്പർക്കം പുലർത്തിയ 24 വിദ്യാർത്ഥികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതേ ആശുപത്രിയിലെ 102 ഡോക്ടർമാർക്കും കൊവിഡ് പോസ്റ്റീവാണെന്ന് കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.

999-1585205160-1586

ദില്ലി എയിംസിൽ 22 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേ സമയം കൊവിഡ് സ്ഥിരീകരിച്ച 22 ഡോക്ടർമാരിൽ 25 ശതമാനം പേരും വാക്സിൻ സ്വീകരിച്ചതായി എയിംസ് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നിനും ഏപ്രിൽ 9 നും ഇടയിൽ എയിംസ് ദില്ലിയിൽ 22 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ദില്ലിയിലും വ്യാപകമായി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദില്ലിയിൽ വെള്ളിയാഴ്ച 8,521 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തുിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കേസുകളാണിത്. തുടർച്ചയായ നാലാം ദിവസമാണ് ദില്ലിയിൽ അയ്യായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദില്ലി ആരോഗ്യ വകുപ്പിന്റെ കൊവിഡ് 19 ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 കൊവിഡ് മരണങ്ങളും ദില്ലി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം മരണസംഖ്യ 11,196 ആണ്, അതേസമയം മൊത്തം കേസുകളുടെ എണ്ണം 7,06,526 കേസുകളിൽ എത്തിയിട്ടുണ്ട്.

English summary
53 Covid-19 cases detected among doctors, medical students at AIIMS Bhopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X