Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും;പിഎം കെയർ ഫണ്ടിൽ നിന്നും പണം അനുവദിച്ചു

ദില്ലി; ഓക്സജിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ രാജ്യത്ത് 551 ഓക്ജിൻ പ്ലാന്റുകൾ സ്ഥാപിക്കാൻ പിഎം കെയർ ഫണ്ടിൽ നിന്നും പണം അനുവദിച്ചു. ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നിർജ്ദേശിച്ചു. ജില്ലാതലത്തിൽ ഓക്സിജൻ ലഭ്യത വർധിപ്പിക്കുന്നതിന് ഈ പ്ലാന്റുകൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുക. നേരത്തേ ഈ വർഷം 162 ഓക്സജിൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി പിഎം കെയർ ഫണ്ടിൽ നിന്നും 201. 58 കോടി രൂപ അനുവദിച്ചിരുന്നു. പൊതുജനാരോഗ്യ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും ഈ ആശുപത്രികളിൽ ഓരോന്നിനും ക്യാപ്റ്റീവ് ഓക്സിജൻ ഉത്പാദന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുകയുമാണ് ജില്ലാ ആശുപത്രികൾ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

ഇത്തരം ഓക്സിജൻ ഉത്പാദന സൗകര്യം ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കൽ ഓക്സിജൻ ആവശ്യങ്ങൾ പരിഹരിക്കാൻ ഉതകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

modi

അതേസമയം ഉത്തരേന്ത്യയിൽ പല ആശുപത്രികളിലും ഇപ്പോഴും ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. സർക്കാർ കൂടൂതൽ തയ്യാറെടുപ്പുകൾ നടത്താതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന വിമർശനമാണ് ഉയരുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന് മുൻപേ തന്നെ ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാൻ പാൽലമെന്ററി സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍

ഓക്സിജൻ മതിയായ അളവിൽ ആശുപത്രികളിലേക്ക് വിതരണം ചെയ്യുമെന്നും, മിതമായ നിരക്കിൽ ലഭ്യമാക്കണമെന്നുംസർക്കാർ ആശുപത്രികളിൽ കിടക്കകളുടെ സൗകര്യം വർധിപ്പിക്കണമെന്നും നവംബറിൽ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+