5 ജി സ്‌പെക്ട്രം: ലേലത്തിന്റെ ആദ്യ ദിനത്തില്‍ മുന്നിലെത്തി ജിയോ
മുംബൈ: തിങ്കളാഴ്ച നടന്ന 5 ജി സ്‌പെക്ട്രം മത്തിന്റെ ആദ്യ ലേലത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മുന്നിലെത്തി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളെ കടത്തിവെട്ടിയാണ് റിലയന്‍സ് ജിയോ മുന്നിലെത്തിയത്. ലേലത്തില്‍ വിറ്റഴിച്ച എയര്‍വേവ്‌സിന്റെ പകുതിയോളം 88,078 കോടിക്കാണ് റിലയന്‍സ് ജിയോ സ്വന്തമാക്കിയത്.
കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍

ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നതനുസരിച്ച്, അദാനി ഗ്രൂപ്പ് 212 കോടി രൂപയ്ക്ക് 400 മെഗാഹെര്‍ട്‌സ് അല്ലെങ്കില്‍ വിറ്റഴിച്ച മൊത്തം സ്‌പെക്ട്രത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ് വാങ്ങിയതെന്നാണ് വിവരം. നെറ്റ്വര്‍ക്കുകള്‍ക്കുള്ളതല്ലാത്ത 26 ജിഗാഹെര്‍ട്സ് ബാന്‍ഡില്‍ അദാനി ഗ്രൂപ്പ് സ്പെക്ട്രം വാങ്ങിയപ്പോള്‍, ജിയോ 6-10 കിലോമീറ്റര്‍ സിഗ്‌നല്‍ റേഞ്ച് നല്‍കാനും അഞ്ചാം തലമുറയ്ക്ക് മികച്ച അടിത്തറ സൃഷ്ടിക്കാനും കഴിയുന്ന 700 മെഗാഹെര്‍ട്സ് ബാന്‍ഡ് ഉള്‍പ്പെടെ നിരവധി ബാന്‍ഡുകളില്‍ സ്പെക്ട്രം സ്വന്തമാക്കി.
ഭാരതി എയര്‍ടെല്‍ 43,084 കോടിക്ക് വിവിധ ബാന്‍ഡുകളിലായി 19,867 മെഗാഹാര്‍ട്‌സ് എയര്‍വേവാണ് വാങ്ങിയത്. വോഡാഫോണ്‍- ഐഡിയ 18,784 കോടി രൂപക്ക് സ്‌പെക്ട്രം വാങ്ങിയത്. തിങ്കളാഴ്ച ലേലം അവസാനിക്കുമ്പോള്‍ 150,173 കോടിയുടെ സ്‌പെക്ട്രമാണ് വിറ്റഴിച്ചതെന്ന് മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 10 ബാന്‍ഡുകളിലുടനീളം വാഗ്ദാനം ചെയ്ത 72,098 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തില്‍ 51,236 മെഗാഹെര്‍ട്‌സ് വിറ്റു. ആകെ ലേലത്തില്‍ വിറ്റ 71 ശതമാനമായി വരും. സ്‌പെക്ട്രത്തിന് ആദ്യ വര്‍ഷം 13,365 കോടി രൂപ സര്‍ക്കാരിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications