6 മുസ്ലീം രാഷ്ട്രങ്ങള്‍ ബോംബിട്ട് തകര്‍ത്തവരാണ്, ബരാക് ഒബാമയ്ക്കെതിരെ നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന വാദങ്ങളെ തള്ളി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. യാതൊരു പരിഗണനയും നല്‍കേണ്ടാത്ത വിഷയങ്ങളാണ് കോണ്‍ഗ്രസും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഉന്നയിക്കുന്നത്. സര്‍ക്കാരിനെതിരെ അത്തരത്തില്‍ യാതൊരു ഡാറ്റയുമില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വികളെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു.
ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരെയും നിര്‍മല രംഗത്ത് വന്നു. ഒബാമയുടെ ഭരണകാലയളവില്‍ യുഎസ് ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് ആക്രമിച്ചതെന്നും നിര്‍മല ആരോപിച്ചു.പ്രധാനമന്ത്രി തന്നെ യുഎസ്സില്‍ വെച്ച്, തന്റെ സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം, ഇതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒരു വിഭാഗത്തിനെതിരെയുമുള്ള വിവേചനം ഈ സര്‍ക്കാരില്‍ നിന്ന് ഉ ണ്ടാവില്ല. എന്നാല്‍ അനാവശ്യമായ കാര്യങ്ങളിലാണ് ചിലര്‍ക്ക് ശ്രദ്ധ. അവര്‍ അത് ചര്‍ച്ചയാക്കുന്നതാണ്. അതില്‍ നമുക്കൊന്നും ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 13 പുരസ്കാരങ്ങളില്, ആറെണ്ണം മുസ്ലീം രാഷ്ട്രങ്ങളാണ് നല്‍കിയത്. ചില വിഷയങ്ങള്‍ ഉന്നയിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന തലങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ചാണത്.അതിനെ കൃത്യമായി പരിഗണിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
യാതൊരു ഡാറ്റയും ആരോപണങ്ങളെ സാധൂകരിക്കുന്നില്ല. എല്ലാം ആസൂത്രിതമായ പ്രചാരണങ്ങളാണെന്നും നിര്‍മല ആരോപിച്ചു. തെരഞ്ഞെടുപ്പില്‍, ബിജെപിയെയോ, പ്രധാനമന്ത്രിയെയോ നേരിടാന്‍ പ്രതിപക്ഷത്തിനാവില്ല. കര്‍ണാടക തെരഞ്ഞെടുപ്പ് അവര്‍ക്ക് അനുകൂലമായത് കൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസിനാണ് ഇതില്‍ പങ്ക് ഉള്ളതെന്നും അവര്‍ ആരോപിച്ചു.
നേരത്തെ സിഎന്‍എന്നിന് ഒബാമ നല്കിയ അഭിമുഖത്തെയാണ് നിര്‍മല വിമര്‍ശിച്ചത്. ഒബാമയുടെ പരാമര്‍ശം എന്നെ ഞെട്ടിച്ചു. മോദി യുഎസ്സില്‍ പ്രചാരണം നടത്തുമ്പോള്‍, മുന്‍ യുഎസ് പ്രസിഡന്റ് ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
യുഎസ്സുമായി ഇന്ത്യക്ക് സൗഹൃദമാണ് വേണ്ടത്. എന്നാല്‍ മതസ്വാതന്ത്ര്യത്തെ കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഒബാമയുടെ കാലത്ത് ആറോളം മുസ്ലീം രാജ്യങ്ങളാണ് അവര്‍ ബോംബിട്ട് തകര്‍ത്തത്. 26000ത്തോളം ബോംബുകളാണ് അവര്‍ ഉപയോഗിച്ചത്. അങ്ങനെയുള്ള ഒരു നേതാവ് പറയുമ്പോള്‍, എങ്ങനെയാണ് ആളുകള്‍ വിശ്വസിക്കുകയെന്നും നിര്‍മല ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളോട് വിജയിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്, ഇത്തരമൊരു സാഹചര്യം ഇന്ത്യയിലുണ്ടെന്ന് അവര്‍ പറഞ്ഞ് പരത്തുന്നതെന്നും നിര്‍മല സീതാരാമന് ആരോപിച്ചു. നേരത്തെ അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മയും ഒബാമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications