ക്രൂയിസ് കപ്പലില്‍ കുടുങ്ങിയവരില്‍ 200 ഇന്ത്യക്കാര്‍: സഹായം തേടി സോഷ്യല്‍ മീഡിയ പോസ്റ്റ്
ദില്ലി: കൊറോണ ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ ക്രൂയിസ് കപ്പലില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഇന്ത്യക്കാരും. പശ്ചിമബംഗാള്‍ സ്വദേശിയുള്‍പ്പെടെ നിരവധി ക്രൂ അംഗങ്ങളാണ് ജപ്പാനിലെ യോക്കോഹാമ തുറമുഖത്തുള്ള കപ്പലിലുള്ളത്. കപ്പിലെ യാത്രക്കാരില്‍ 61 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെയാണ് ഇവര്‍ ഇന്ത്യന്‍ അധികൃതരോട് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. ചൈനയില്‍ ഇതിനകം 700 ഓളം പേരാണ് കൊറോണ ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്. 30000 ഓളം പേരില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സഹായം തേടി
"ഞങ്ങള്‍ ഭയത്തിലാണ്. ഞങ്ങള്‍ ഏകദേശം 200 ക്രൂ അംഗങ്ങളാണ് കപ്പലിലുള്ളത്. ഞങ്ങളില്‍ ആര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല." നേരിട്ട് സംസാരിച്ചാല്‍ പ്രോട്ടോക്കോള്‍ ലംഘനം ഭയന്നാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ പറയാതിരുന്നാള്‍ നാളെ ഞങ്ങള്‍ ജീവിച്ചിരിക്കുമോ ഇല്ലയോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം ജാപ്പനീസ് എംബസി അധികൃതരുമായി ബന്ധപ്പെട്ടെന്ന് ബംഗാള്‍ അധികൃതര്‍ വ്യക്തമാക്കി. കപ്പലിലുള്ള ഇന്ത്യക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരം ലഭിച്ചെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് അറിഞ്ഞുവെന്നും ബംഗാള്‍ മന്ത്രി പ്രതികരിച്ചു. എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതീക്ഷയോടെ..
ദയവായി ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ കാത്തിരിക്കുന്നത് സര്‍ക്കാരില്‍ നിന്നുള്ള പ്രതികരണത്തിന് വേണ്ടിയാണ്. അവര്‍ ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നുണ്ട്. പിന്നെന്തുകൊണ്ട് ജപ്പാനില്‍ നിന്ന് ആയിക്കൂടാ? ഞങ്ങളെ ഇന്ത്യയില്‍ നിരീക്ഷണത്തില്‍ വെക്കട്ടെ. ഇന്ത്യയും ജപ്പാനും തമ്മിലുള്ളത് മികച്ച ബന്ധമാണെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

61 പേര്‍ക്ക് രോഗം..
3700 പേരുള്ള ജാപ്പനീസ് ക്രൂയിസ് കപ്പലില്‍ 61 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ജപ്പാന് സ്ഥിരീകരിച്ചിട്ടുള്ളത്. പിന്നീട് 41 പേരെക്കൂടി വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. വൈറസ് ബാധിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതുമായ 273 പേരിലും പരിശോധന നടത്തിയിട്ടുണ്ട്. ജനുവരി 25ന് ഹോങ്കോങ്ങ് തുറമുഖം വിട്ട കപ്പലാണ് യോക്കോഹാമയിലുള്ളത്. യാത്രക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ കപ്പിലുള്ള 3700 പേരെയും കപ്പലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. രോഗബാധിതരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് നടക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

വിദേശികള്‍ക്കും വൈറസ് ബാധ
പുതിയതായി രോഗം ബാധിച്ച 21 പേരില്‍ ജപ്പാന് പൗരന്മാര്ക്ക് പുറമേ കാനഡ, ആസ്ട്രേലിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ട്. എന്നാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കപ്പലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പുതിയ രോഗ ബാധയുണ്ടാവാതിരിക്കാന്‍ യാത്രക്കാരോട് ജനാലകളില്ലാത്ത ക്യാബിന് ഉള്ളില്‍ നില്‍ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. എല്ലായ്പ്പോഴും മാസ്ക് ധരിക്കാനും നിര്‍ദേശമുണ്ട്. ജപ്പാനിലെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ എംബസി നല്കിയ വിവരമനുസരിച്ച് നിരവധി ഇന്ത്യക്കാര്‍ ക്രൂയിസ് കപ്പലിന്റെ ക്രൂവിലുണ്ടെന്നും ഇവരില്‍ ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പ്രത്യേകം പാര്‍പ്പിക്കണമെന്ന്..
ബംഗാളിലെ ഉത്തര ദിന്‍ജാപൂര്‍ സ്വദേശിയായ 30 കാരനാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിലേക്കും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയിലേക്കും വിവരങ്ങളെത്തിക്കുന്നതിന് വേണ്ടിയാണ് നീക്കം. ഡയമണ്ട് പ്രിന്‍സ് വിമാനത്തിലുള്ളവരില്‍ രോഗം സ്ഥിരീകരിച്ചവരെയും അല്ലാത്തവരെയും പ്രത്യേകം പാര്‍പ്പിക്കാന്‍ ജപ്പാന് അധികൃതരോട് ആവശ്യപ്പെട്ടണമെന്നാണ് കപ്പലിലുള്ള ഇന്ത്യക്കാരുടെ ആവശ്യം. ഫെബ്രുവരി 19ന് ഡയമണ്ട് പ്രിന്‍സ് ക്വാരന്റൈന് അവസാനിക്കുമെന്നാണ് ജാപ്പനീസ് മന്ത്രാലയം പറയുന്നത്. വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ നിങ്ങളുടെ ക്ഷമക്ക് നന്ദി പറയുന്നതായും കമ്പനി ട്വിറ്ററില്‍ കുറിച്ചു.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications