Get Updates
Get notified of breaking news, exclusive insights, and must-see stories!

28 പാര്‍ട്ടികള്‍, 63 നേതാക്കള്‍... ഇന്ത്യ യോഗത്തിന് വിപുല ഒരുക്കം; ഒരൊറ്റ ലക്ഷ്യമെന്ന് നേതാക്കള്‍

മുംബൈ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സുപ്രധാന യോഗം വ്യാഴം, വെള്ളി ദിനങ്ങളില്‍ മുംബൈയില്‍ ചേരും. വെള്ളിയാഴ്ചയാണ് നിര്‍ണായക ചര്‍ച്ചകള്‍. യോഗ വിവരങ്ങള്‍ വിശദീകരിച്ച് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് മുംബൈയില്‍ മാധ്യമങ്ങളെ കണ്ടു. ബെംഗളൂരുവിലെ യോഗത്തില്‍ 26 പാര്‍ട്ടികളാണ് പങ്കെടുത്തതെങ്കില്‍ മുംബൈയില്‍ 28 പാര്‍ട്ടികള്‍ പങ്കിടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഗാഡി നേതാക്കളാണ് മാധ്യമങ്ങളെ കണ്ടത്. ഈ മുന്നണിയാണ് ഇന്ത്യ യോഗത്തിന് സൗകര്യം ഒരുക്കുന്നത്. രണ്ട് പാര്‍ട്ടികള്‍ ഇന്ത്യ സഖ്യത്തിലേക്ക് ചേര്‍ന്നതായും കൂടുതല്‍ പാര്‍ട്ടികള്‍ വൈകാതെ ചേരുമെന്നും നേതാക്കള്‍ പറഞ്ഞു. ഫാഷിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ കൂട്ടിച്ചേര്‍ത്തു.

india

ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം ബിഹാറിലെ പട്‌നയിലാണ് നടന്നത്. രണ്ടാമത്തെ യോഗം കര്‍ണാടകയിലെ ബെംഗളൂരുവിലും. മൂന്നാമത്തെ യോഗമാണ് മഹാരാഷ്ട്രയിലെ മുംബൈയില്‍ ചേരാനിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. മൊത്തം 63 നേതാക്കള്‍ ചര്‍ച്ചകളുടെ ഭാഗമാകും.

ഇന്ത്യയെ രക്ഷിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സഹോദരിമാരെ ഓര്‍ക്കാത്ത മോദി സര്‍ക്കാര്‍ ഇപ്പോള്‍ വനിതകള്‍ക്ക് ആശ്വാസമെന്ന പേരില്‍ എല്‍പിജി വില കുറച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഒരു ഏകാധിപതിയും അധികാരത്തില്‍ വരില്ലെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും താക്കറെ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യരായ നിരവധി പേര്‍ പ്രതിപക്ഷ സഖ്യത്തിലുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉദ്ധവ് താക്കറെ മറുപടി നല്‍കി. ഇന്ത്യയുടെ കണ്‍വീനര്‍ ആര് എന്ന ചോദ്യത്തിന് എന്‍ഡിഎക്ക് കണ്‍വീനര്‍ ഉണ്ടോ എന്നു ഉദ്ധവ് തിരിച്ചുചോദിച്ചു. ഭരണഘടനയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. എന്‍ഡിഎ അമീബയെ പോലെ രൂപവും വലിപ്പവുമില്ലാത്ത മുന്നണിയാണ്...

ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെ ആദര്‍ശങ്ങളും ആശയവും വ്യത്യസ്തമായിരിക്കാം. എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം ഒന്നാണ്. രാജ്യത്തെ രക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണം- ഉദ്ധവ് താക്കറെ പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാന്‍ തൃണമൂല്‍ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി മുംബൈയിലെത്തിയിട്ടുണ്ട്.

അരവിന്ദ് കെജ്രിവാള്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണം എന്ന അഭിപ്രായം എഎപി വക്താവ് പ്രിയങ്ക കാക്കര്‍ പ്രകടിപ്പിച്ചിരുന്നു. സഖ്യത്തില്‍ ഭിന്നതയുണ്ട് എന്ന പ്രചാരണത്തിന് ഇത് കാരണമായി. എന്നാല്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും തീരുമാനം നേതാക്കള്‍ എടുക്കുമെന്നും ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. സഖ്യത്തിന്റെ ലോഗോ പ്രകാശനം വെള്ളിയാഴ്ചയുണ്ടാകും. പൊതുമിനിമം പരിപാടിക്കും രൂപം നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+