Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം: ഇന്ത്യന്‍ ശക്തി വിളിച്ചോതി കർത്തവ്യ പഥില്‍ സൈനിക പരേഡ്

രാജ്യം മറ്റൊരു റിപ്പബ്ലിക്ക് ദിനത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്. ഇത്തവണ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത്. നാടെങ്ങും ഇതിനായി ഒരുങ്ങി കഴിഞ്ഞു. ഇന്ത്യ റിപ്പബ്ലിക് ആയി മാറിയിട്ട് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു. 1950ലാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യം സർവ്വാധികാര റിപ്പബ്ലിക് ആയി മാറിയത്. അതിന് ശേഷം കഴിഞ്ഞ 75 വർഷങ്ങളായി നാം മുടങ്ങാതെ ഈ ദിനം അതിന്റെ വിശുദ്ധിയോടെ കൊണ്ടാടുകയാണ്.

ഇത്തവണയും ആഘോഷങ്ങൾക്ക് ഒട്ടും കുറവില്ല. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ്. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലും ഇന്തോനേഷ്യൻ പ്രതിനിധിയായിരുന്നു മുഖ്യാതിഥി. ഏഴര പതിറ്റാണ്ടിനിപ്പുറവും അവിടെ നിന്ന് തന്നെയുള്ള അംഗം വന്നത് ഇന്ത്യയുടെ വിദേശ നയത്തിന്റെ വിജയം കൂടിയാണ്.

republic-2

കര-വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളാണ് റിപ്പബ്ലിക് ദിന പരേഡിനൊപ്പം അണിനിരക്കുക. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും കൂടുതൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Jan 26, 2025, 12:25 pm IST

റിപ്പബ്ലിക് ദിന പരേഡ് അവാസാനിച്ചു
Jan 26, 2025, 12:08 pm IST

മധ്യപ്രദേശിന്റെ ടാബ്ലോ
Jan 26, 2025, 11:57 am IST

ആന്ധ്രാപ്രേദശിന്റെ ടാബ്ലോ
Jan 26, 2025, 11:55 am IST

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിർത്തിയിലെ ബംഗ്ലാദേശ് സൈനികർക്ക് മധുരം കൈമാറി ബിഎസ്എഫ്
Jan 26, 2025, 11:34 am IST

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ടാബ്ലോ
Jan 26, 2025, 11:25 am IST

ഇന്ത്യന്‍ സായുധ സേനയുടെ ടാബ്ലോ
Jan 26, 2025, 11:08 am IST

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.
Jan 26, 2025, 10:59 am IST

പരേഡില്‍ പങ്കെടുക്കുന്ന ഇന്തോനേഷ്യൻ സേനാംഗങ്ങള്‍
Jan 26, 2025, 10:43 am IST

റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു
Jan 26, 2025, 10:31 am IST

പരേഡിന് സാക്ഷ്യം വഹിക്കാനായി എത്തിയവർ
Jan 26, 2025, 10:26 am IST

രാഷ്ട്രപതിയും ഇന്തോനേഷ്യന്‍ പ്രസിഡന്റും പരേഡിനായി പുറപ്പെടുന്നു
Jan 26, 2025, 10:16 am IST

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അർപ്പികുന്നു
Jan 26, 2025, 10:09 am IST

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാദ്യോപകരണങ്ങളുമായി 300 സാംസ്‌കാരിക കലാകാരന്മാര്‍ 'സാരെ ജഹാന്‍ സേ അച്ഛാ' വായിച്ച് ഡല്‍ഹിയിലെ പരേഡിന് അഭിവാദ്യം നല്‍കും. വാദ്യങ്ങളുടെ കൂട്ടത്തില്‍ ഷെഹ്നായി, സുന്ദരി, നാദസ്വരം, ബീന്‍, മഷക് ബീ, രണ്‍സിംഗ - രാജസ്ഥാന്‍, പുല്ലാങ്കുഴല്‍, കരടി മജലു, മോഹുരി, ശംഖ, തുതാരി, ധോള്‍, ഗോങ്, നിഷാന്‍, ചാങ്, താഷ, സാമ്പല്‍, ചെണ്ട, ഇടക്ക എന്നിവ ഉണ്ടായിരിക്കും.
Jan 26, 2025, 10:08 am IST

തിരുവനന്തപുരത്ത് നടന്ന റിപബ്ലിക്ക് ദിനാഘോഷം
Jan 26, 2025, 10:08 am IST

പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലേക്ക് എത്തുന്നു
Jan 26, 2025, 9:52 am IST

നിതിന്‍ ഗഡ്കരി ഔദ്യോഗിക വസതിയില്‍ ദേശീയ പതാക ഉയർത്തുന്നു
Jan 26, 2025, 9:45 am IST

കര, വ്യോമ, നാവികസേനകളുടെ പ്രകടനത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള 34 വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പരേഡ് കാണുന്നതിനായി സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്.
Jan 26, 2025, 9:20 am IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.
Jan 26, 2025, 9:20 am IST

10000 അതിഥികളാണ് കര്‍ത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാനുണ്ടകുക. രാവിലെ 10.30ന് ആരംഭിക്കുന്ന പരേഡ് ഏകദേശം 90 മിനിറ്റ് നീണ്ടുനില്‍ക്കും.
Jan 26, 2025, 9:19 am IST

ഉറി സെക്ടറില്‍ സൈന്യം ദേശീയ പതാക ഉയർത്തുന്നു
Jan 26, 2025, 9:13 am IST

റിപ്പബ്ലിക് ദിന സന്ദേശവുമായി ഉപരാഷ്ട്രപതി
Jan 26, 2025, 9:05 am IST

ബിഹാർ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയർത്തുന്നു
Jan 26, 2025, 9:05 am IST

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണ്ണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി
Jan 26, 2025, 9:01 am IST

വിദേശ കാര്യവകുപ്പ് മന്ത്രി എസ് ജയശങ്കർ ഔദ്യോഗിക വസതിയില്‍ ദേശീയ പതാക ഉയർത്തുന്നു
Jan 26, 2025, 8:54 am IST

"റിപ്പബ്ലിക് ദിനാശംസകൾ. റിപ്പബ്ലിക്കായതിൻ്റെ 75 മഹത്തായ വർഷങ്ങൾ നാം ഇന്ന് ആഘോഷിക്കുന്നു. നമ്മുടെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത്തായ സ്ത്രീകളേയും പുരുഷന്മാരേയും രാജ്യം നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ സന്ദർഭം ശക്തിപ്പെടുത്തട്ടെ' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
Jan 26, 2025, 8:26 am IST

ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്. നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്ക് സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മപ്പെടുത്തുന്നത്. സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണമെന്നും ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
Jan 26, 2025, 8:25 am IST

ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ
Jan 26, 2025, 8:07 am IST

റിപ്പബ്ലിക് ദിന സന്ദേശവുമായി പ്രധാനമന്ത്രി
Jan 26, 2025, 8:06 am IST

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ റിപ്പബ്ലിക് ദിന പരേഡിലേക്ക് എത്തുന്നു
Jan 26, 2025, 7:43 am IST

പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.
READ MORE

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+