പരിക്കേറ്റ പക്ഷിയെ രക്ഷിക്കാന്‍ റോഡിലിറങ്ങി; യുവ വ്യവസായിക്കും ഡ്രൈവര്‍ക്കും ദാരുണാന്ത്യം
മുംബൈ: കാറിടിച്ച് പരിക്കേറ്റ പക്ഷിയെ രക്ഷിക്കാന്‍ പുറത്തേക്കിറങ്ങിയ 43കാരനായ വ്യവസായിയും ഡ്രൈവറും മറ്റൊരു വാഹനം ഇടിച്ച് മരിച്ചു. മുംബൈയിലെ ബാന്ദ്ര- വര്‍ളി സീ ലിങ്കിലാണ് ദാരുണമായ സംഭവം. ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. മെയ് 30 ന് ഉച്ചയ്ക്ക് നെപ്പാന്‍സി റോഡില്‍ താമസക്കാരനായ വ്യവസായി അമര്‍ മനീഷ് ജരിവാല മലാഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ബാന്ദ്ര വോര്‍ളി സീ ലിങ്കിലൂടെയുള്ള യാത്രാമധ്യേ ഒരു പക്ഷി അവരുടെ കാറില്‍ ഇടിക്കുകയായിരുന്നു, തുടര്‍ന്ന് പരിക്കേറ്റ പക്ഷിയെ രക്ഷിക്കാന്‍ ജരിവാല പുറത്തേക്കിറങ്ങി. അമിതവേഗതയിലെത്തിയ ടാക്സി ജരിവാലയെയും ഡ്രൈവര്‍ ശ്യാം സുന്ദര്‍ കാമത്തിനെയും ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ജരിവാല മരിച്ചിരുന്നു. ഡ്രൈവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് മരിച്ചത്. ടാക്സി ഡ്രൈവര്‍ രവീന്ദ്ര കുമാര്‍ ജയ്ശ്വറിനെതിരെ (30) അശ്രദ്ധമായും അശ്രദ്ധമായും വാഹനമോടിച്ചതിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
അമിതേ വേഗതയിലെത്തിയ കാറാണ് ഇവരെ ഇടിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആ ഡ്രൈവറെ ബുദ്ധിമുട്ടിക്കാനില്ലെന്നും ഒരു നടപടിക്കുമില്ലെന്നും ജരിവാലയുടെ പിതാവ് മനീഷ് പൊലീസിനോട് വ്യക്തമാക്കി. തന്റെ പക്ഷി മൃഗാധികളോട് വളരെ അധികം കരുണയുണ്ടെന്നും മൃഗങ്ങലെ പരിപാലിക്കാന്‍ വലിയ ഇഷ്ടമാണെന്നും പിതാവ് പറഞ്ഞു.












Click it and Unblock the Notifications