Get Updates
Get notified of breaking news, exclusive insights, and must-see stories!

വാകിസിനെടുത്തത് 11 തവണ, പിടിക്കപ്പെട്ടത് 12-ാം തവണയും എടുക്കാനെത്തിയപ്പോള്‍; അന്വേഷണത്തിന് ഉത്തരവ്

പാട്‌ന: ബീഹാറില്‍ 48 കാരന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 11 തവണ. സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മധേപുര ജില്ലയിലെ ബ്രഹ്‌മദേവ് മണ്ഡല് ആണ് ആണ് 11 തവണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

12-ാമത് വാക്‌സിന്‍ സ്വീകരിക്കാനെത്തിയപ്പോഴാണ് ബ്രഹ്‌മദേവ് മണ്ഡല്‍ പിടിയിലായത്.

1

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തന്റെ ബന്ധുക്കളുടെ വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകളും മൊബൈല്‍ ഫോണ്‍ നമ്പറുകളും നല്‍കിയാണ് മണ്ഡല്‍ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ അവതരിപ്പിച്ച വാക്‌സിന്‍ ഒരു അത്ഭുതകരമായ കാര്യം മാത്രമല്ലെന്നും ഓരോ തവണ വാക്‌സിന്‍ സ്വീകരിക്കുമ്പോഴും തനിക്ക് സുഖം തോന്നുന്നുവെന്നും മണ്ഡല് അവകാശപ്പെട്ടു. താന്‍ വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനാണെന്നും മണ്ഡല്‍ അവകാശപ്പെടുന്നു. ഫെബ്രുവരി, മാര്‍ച്ച്, മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഒരു തവണ വീതം കുത്തിവയ്പ്പ് നടത്തിയെന്നും സെപ്റ്റംബറില്‍ മൂന്ന് തവണ വാക്‌സിന്‍ സ്വീകരിച്ചുവെന്നും മണ്ഡല്‍ പറയുന്നു.

2

മണ്ഡല് തന്റെ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡും മറ്റ് രേഖകളും ഉപയോഗിച്ചാണ് ഒന്നിലധികം തവണ കുത്തിവയ്പ് എടുത്തത്. തന്റെ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണ്‍ നമ്പറും എട്ട് തവണയും വോട്ടര്‍ ഐഡി കാര്‍ഡും ഭാര്യയുടെ മൊബൈല്‍ ഫോണ്‍ നമ്പറും മൂന്ന് തവണയും നല്‍കിയെന്നും അദ്ദേഹം പറഞ്ഞതായി മധേപുരയിലെ സിവില്‍ സര്‍ജന്‍ ഡോ അമ്രേന്ദ്ര പ്രതാപ് ഷാഹി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. സത്യം കണ്ടെത്താന്‍ താന്‍ ഇതിനകം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഒരു തവണ വാക്‌സിന്‍ സ്വീകരിച്ചയാള്‍ എങ്ങനെയാണ് ഇത്രയധികം കോവിഡ് വാക്‌സിനുകള്‍ എടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

3

അതേസമയം കോവിഡ്-19 വാക്സിനുകളുടെ കാര്യത്തില്‍ വിചിത്രമായ ഒരു സംഭവം നടക്കുന്നത് ഇതാദ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുകയും അത് ഒഴിവാക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്നതായി തുടക്കത്തില്‍ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ചില കേസുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. 2021 ഡിസംബറില്‍ ബീഹാറിലെ അര്‍വാള്‍ ജില്ലയിലെ കാര്‍പി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, അഭിനേതാക്കളായ അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവരുള്‍പ്പെടെയുള്ള കോവിഡ് -19 വാക്‌സിന്‍ എടുത്ത ആളുകളുടെ ഒരു ലിസ്റ്റ് അവരുടെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യപ്പെട്ടിരുന്നു.

4

ബീഹാറില്‍ അവര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് വ്യക്തം. ഇതിന്റെ വീഡിയോകള്‍ വൈറലാകുകയും രണ്ട് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡാറ്റാ തട്ടിപ്പിനെക്കുറിച്ച് പ്രാദേശിക ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ആര്‍ജെഡി അര്‍വാള്‍ ലിസ്റ്റുകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

5

സമാന സംഭവമായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി തുടങ്ങിയവരുടെ പേരിലുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. അതേസമയം ഇത്തരത്തില്‍ വാക്‌സിന്‍ സര്‍ട്ടിറിക്കറ്റുകള്‍ പുറത്ത് വന്നത് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടത് കൊണ്ടാണ് എന്നായിരുന്നു അധികൃതര്‍ നല്‍കിയ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+