മരുമകളെ ബലാത്സംഗം ചെയ്ത 60 കാരന്‍ മകനെ വെട്ടിക്കൊന്നു; സംഭവം കോടതിവളപ്പില്‍
തൂത്തുക്കുടി: മരുമകളെ ബലാത്സംഗം ചെയ്ത 60 കാരന്‍ കോടതി വളപ്പില്‍ മകനെ വെട്ടി ക്കൊന്നു. തൂത്തുക്കുടി സംയുക്ത കോടതി കാമ്പസിനു സമീപം ചൊവ്വാഴ്ച പട്ടാപ്പകലാണ് സംഭവം. കവര്‍ണഗിരിക്ക് സമീപം സുന്ദരലിംഗ നഗറിലെ ടി കാശിരാജന്‍ ( 36 ) ആണ് കൊല്ലപ്പെട്ടത്.
കാശിരാജന്റെ പിതാവ് കെ തമിഴളഗനാണ് മകനെ വെട്ടി കൊന്നത്. കാശിരാജന്റെ ഭാര്യയായ മഹാലക്ഷ്മിയെ തമിഴളഗന്‍ ബലാത്സംഗം ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് മഹാലക്ഷ്മി ഏപ്രില്‍ 10 ന് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസിലെ വിചാരണ നടക്കാനിരിക്കെയാണ് സംഭവം.

കോടതി നടപടിയ്‌ക്കെത്തിയ തമിഴളഗനെ കാശിരാജന്‍ അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇത് തടഞ്ഞ തമിഴളഗന്‍ അരിവാള്‍ പിടിച്ചുവാങ്ങി കാശിരാജനെ തിരിച്ചു വെട്ടി. ഇതിലാണ് കാശിരാജന്‍ കൊല്ലപ്പെട്ടത്. മറ്റൊരു മകന്‍ കടല്‍ രാജ, അനന്തരവന്‍ കാശിദുരൈ എന്നിവര്‍ക്കൊപ്പമാണ് തമിഴളഗന്‍ കാറില്‍ കോടതിയില്‍ എത്തിയിരുന്നത്.
കോടതി കാമ്പസിന് സമീപം കാത്തുനിന്ന കാശിരാജന്‍ അരിവാളുകൊണ്ട് പിതാവിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍, ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ തമിഴളഗനും കടല്‍ രാജ, കാശി ദുരൈ എന്നിവരും ചേര്‍ന്ന് കാശിരാജനില്‍ നിന്ന് ആയുധം തട്ടിയെടുക്കുകയും തമിഴളഗന്‍ മകനെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.
എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക
തൂത്തുക്കുടി സൗത്ത് പോലീസ് തമിഴളഗന്‍, കടല്‍ രാജ, കാശി ദുരൈ എന്നിവരെ തൂത്തുക്കുടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് കാശിരാജന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. തമിഴളഗനെതിരെ കൊലക്കുറ്റത്തിനും തൂത്തുക്കുടി സൗത്ത് പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴളഗന്‍, കടല്‍ രാജ, കാശി ദുരൈ എന്നിവരുടെ സ്ഥിതി ഗുരുതരമല്ല എന്നാണ് വിവരം.
തമിഴളഗന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി തൂത്തുക്കുടി സൗത്ത് പൊലീസ് പറഞ്ഞു. നേരത്തെ കാശിരാജന്‍ പല തവണ തമിഴളഗനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായി തൂത്തുക്കുടി സൗത്ത് പൊലീസ് പറഞ്ഞു. ബലാത്സംഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തമിഴളഗന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വാഹനാപകടം നടത്തി പിതാവിനെ കൊലപ്പെടുത്താനും കാശിരാജന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു.












Click it and Unblock the Notifications