പതിനെട്ട് തികയാതെ അഭിനയിക്കരുതെന്ന്: ലക്ഷ്മി മേനോനെതിരെ ഹര്‍ജി
ചെന്നൈ: സിനിമയും ഒരു തൊഴിലല്ലേ. അപ്പോള്‍ പിന്നെ പതിനെട്ട് വയസ്സ് തികയാത്ത കുഞ്ഞുങ്ങള്‍ സിനിമയില്‍ ജോലി ചെയ്ത് പണം വാങ്ങുന്ന ബാലവേലയായി കണക്കാക്കാം. ഇത്രയും ചിന്തിക്കാന്‍ പോയത് തമിഴ് നാട് മക്കള്‍ കക്ഷിയുടെ ജനറല്‍ സെ്ക്രട്ടറിയുടെ തലയിലാണ്.
പതിനെട്ട് വയസ്സ് തികയാതെ സിനിയില്‍ അഭിനയിക്കുന്ന തെന്നിന്ത്യന്‍ കൊച്ചു സുന്ദരി ലക്ഷ്മി മേനോനും തുളസി നായരുമുള്‍പ്പടെയുള്ള പതിനെട്ട് തികയാത്ത കൗമാരക്കാര്‍ക്കെതിരെ മക്കള്‍ കക്ഷി സെക്രട്ടറി മുത്തുലക്ഷ്മി കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

ശിശു ക്ഷേമ നിയമത്തിനെതിരാണിതെന്നും ഇങ്ങനെയുള്ള കൗമാരപ്രായക്കാര്‍ക്ക് മാനസികമായും ശാരീരികമായും പ്രശ്‌നങ്ങളുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജിയിലെ വിചിത്രമായ ആവശ്യം കോടതി നിഷ്‌കരുണം തള്ളി.
എല്ലാവര്‍ക്കും അവരവരുടേതായ സ്വപ്‌നങ്ങളുണ്ടെന്നും അത് തടയാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും കേസ് പരിഗണിച്ച ജഡ്ജി വ്യക്തമാക്കി. ഇതുപോലുള്ള ഹര്‍ജി പോലും അടിസ്ഥാന രഹിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications