Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം അറിഞ്ഞത് ഇപ്പോള്‍; യാചകന് നഷ്ടമായത് 65000 രൂപ, പരാതിയുമായി കലക്ട്രേറ്റില്‍

ചെന്നൈ: രാജ്യത്ത് നടപ്പിലാക്കിയ നോട്ട് നിരോധനംകൊണ്ട് ബുദ്ധിമുട്ടാത്തവരായി ആരുമുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം മുമ്പാണ് രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചത്. ആ ഘട്ടത്തില്‍ കൈയിലുണ്ടായിരുന്ന നോട്ട് എങ്ങനെയെങ്കിലും മാറണമെന്നത് കൊണ്ട് ബാങ്കിന്റെ മുന്നിലും മറ്റും രാപ്പകലില്ലാതെ കാവല്‍ നിന്നവര്‍ ഏറെയാണ്.

എന്നാല്‍ നോട്ട് നിരോധിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നോട്ട് നിരോധനത്തെ സംബന്ധിച്ച് അറിയാതെ അത് മാറ്റാന്‍ പോയാലുള്ള അവസ്ഥയെന്തായിരിക്കും. അത് അബദ്ധം പറ്റിയതല്ല. കണ്ണ് കാണാന്‍ സാധിക്കാത്ത ഒരു യാചകന്റെ അവസ്ഥയായിരുന്നു ഇത്.

1

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

തമിഴ്‌നാട്ടിലെ ചിന്നകണ്ണ് എന്ന യാചകനാണ് ഇത് സംഭവിച്ചത്. നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായ 65000 രൂപയുമായാണ് ചിന്നകണ്ണ് ചില്ലറയാക്കുവാനായി അടത്തുള്ള കടയിലെത്തുന്നത്. അപ്പോഴാണ് അദ്ദേഹം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചതായി അറിയുന്നത്. കടക്കാരനായ ആര്‍ കണ്ണയ്യയാണ് ചിന്നക്കണ്ണിനോട് പറഞ്ഞത്. ഇതോടെ ആസാധുവായ തന്റെ കൈയിലുള്ള 65,000 രൂപയുടെ പഴയനോട്ട് എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം കുഴങ്ങി. കുറച്ച് വര്‍ഷങ്ങളായി വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ ചിന്നകണ്ണിനെ അലട്ടുന്നുണ്ട്. നിരോധിച്ച നോട്ടുകള്‍ ഒഴിച്ചാല്‍ വെറും 300 രൂപ മാത്രമാണ് അദ്ദേഹത്തിന്റെ കൈയ്യിലുള്ളതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട്‌ചെയ്തു. ഈ മുന്നൂറ് രൂപ തീര്‍ന്നപ്പോള്‍ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കായി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ചിന്നക്കണ്ണ് തന്റെ പക്കലുണ്ടായിരുന്ന 65,000 രൂപ മാറ്റാനായി പോയത്. കൃഷ്ണഗിരിയില്‍ ഭിക്ഷാടനം നടത്തി സംബാധിച്ച പൈസയായിരുന്നു ഇത്.

2

നോട്ട് നിരോധനത്തെ സംബന്ധിച്ച് ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും തന്റെ കൈയിലുള്ള നോട്ടുകള്‍ മാറ്റിത്തരണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം കലക്ടര്‍ക്ക് നിവേദനം നല്‍കി. കലക്ടര്‍ നിവേദനം റവന്യു ഓഫീസര്‍ക്ക് കൈമാറി. എന്നാല്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കില്ല. 2017 മാര്‍ച്ച് 31 ആണ് പഴയ നോട്ട് മാറ്റാമനുള്ള അവസാന തീയതി. അതിന് ശേഷം പഴയ നോട്ട് കൈയില്‍വെക്കുന്നത് തന്നെ ശിക്ഷാര്‍ഹമാണ്.

3

നിരോധിച്ച നോട്ടുകള്‍ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ യാചകന്റെ പക്കല്‍ നിന്ന് സ്വീകരിച്ചിട്ടില്ലെന്നും ചിന്നക്കണ്ണിന് അടുത്ത മാസം മുതല്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയയെന്നാണ് അറിയുന്നത്. 2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ട് 500 1000 നോട്ടുകള്‍ നിരോധിച്ചതായി പ്രഖ്യാപിക്കുന്നത്. ഇതിന് പിന്നാലെ 2000 ത്തിന്റെയും 500 ന്റെയും പുതിയ നോട്ട് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെതീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇവര്‍. രാജ്യത്ത് കള്ളപ്പണം ഒഴുകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണഅ നരേന്ദ്ര മോദി അന്ന് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ച്ചികള്‍ രംഗത്തെത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ 2016 ഡിസംബര്‍ 30നി മുമ്പായി നോട്ട് മാറ്റിവാങ്ങണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. പിന്നീടത് 2017 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു.

4

നോട്ട് നിരോധനത്തില്‍ ഏറെ ബുദ്ധിമുട്ടിയത് പ്രയമായവരായിരുന്നു. ബാങ്കിന് മുന്നില്‍ ഇവരുടേതുള്‍പ്പെടെ നീണ്ട വരിയായിരുന്നു അന്ന്. ബാങ്കില്‍ കിടക്കുന്ന പെന്‍ഷന്‍ കാശ് എങ്ങനെ പിന്‍വലിക്കുമെന്ന് അറിയാതെ കഷ്ടപ്പെട്ട് ജീവിക്കുകയായിരുന്നു അവര്‍. ആദ്യഘട്ടത്തില്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ തന്നെ 4000 രൂപ മാത്രമാണ് ലഭിച്ചത്. പിന്നീട് അതിന്റെ അളവ് കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നു. ബാങ്കുകള്‍ക്ക് പുറമെ ആര്‍ബിഐ ഓഫീസുകളിലും വിമാനത്താവളങ്ങളിലും നോട്ട് മാറാന്‍ സൗകര്യം ഏര്‍പ്പാട് ചെയ്തിരുന്നു. ചില സ്ഥലങ്ങളില്‍ ബാങ്കിന് മുന്നില്‍ ഉന്തും തള്‌ലും ലാത്തി ചാര്‍ജും വരെ ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+