നടി വൈശാലിയുടെ മരണം; ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, അയല്‍വാസികള്‍ കുടുങ്ങും
ഭോപ്പാല്‍: പ്രമുഖ ടെലിവിഷന്‍ നടി വൈശാലി ടക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇന്നലെയായിരുന്നു ഇന്‍ഡോറിലെ വീട്ടില്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ വകുപ്പ് ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച ഇന്‍ഡോറിലെ സായിബാഗ് കോളനിയിലെ വീട്ടിലാണ് വൈശാലി തക്കറിനെ (29) സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ അയല്‍വാസിയായ രാഹുല്‍ നവ്ലാനിക്കും ഭാര്യ ദിശയ്ക്കുമെതിരെ ഐ പി സി 306 ആത്മഹത്യ പ്രേരണ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

രാഹുല്‍ നവ്‌ലാനിക്കെതിരെ അഞ്ച് പേജുള്ള ആത്മഹത്യ കുറിപ്പാണ് വൈശാലി എഴുതിവച്ചത്. ഇത് ആത്മഹത്യ ചെയ്ത സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. താരത്തിന്റെ വിവാഹ ആലോചനകള്‍ അറിഞ്ഞതു മുതല്‍ രാഹുല്‍ നവ്ലാനി ശല്യപ്പെടുത്തുകയായിരുന്നുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

അതേസമയം, കേസെടുത്ത ദമ്പതികളെ വീട്ടില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ വീട് പൂട്ടി എങ്ങോട്ടോ പോയ്ിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. തക്കറിന്റെയും നവ്ലാനിയുടെയും പിതാവ് ബിസിനസ്സ് പങ്കാളികളാണ്, അവര്‍ പരസ്പരം വളരെക്കാലമായി അറിയുന്ന കുടുംബങ്ങളാണ്. ഇന്‍ഡോറില്‍ പിതാവിനും സഹോദരനമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്.

ഹിന്ദി ടെലിവിഷനിലെ നിറ സാന്നിദ്ധ്യമായിരുന്നു വൈശാലി. വൈശാലി ബോളിവുഡിലേക്ക് കാലെടുത്തുവെക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഒട്ടേറെ ജനപ്രിയ സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള 26കാരിയായ വൈശാലിക്ക് ആരാധകര്‍ ഒട്ടേറെയാണ്.

അതേസമയംസ മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്നാണ് പിതാവ് ആദ്യം പ്രതികരിച്ചത്. ഉജ്ജയിന്‍ സ്വദേശിയാണ് വൈശാലി. സിനിമാ രംഗത്തേക്കുള്ള പ്രവേശനത്തിന്റെ ഭാഗമായിട്ടാണ് മുംബൈയിലേക്ക് താമസം മാറിയത്. ഇടക്കാലത്ത് ജയ്പൂരിലും താസമിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്‍ഡോറിലാണ്.

വൈശാലിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പില്‍ മുന്‍ കാമുകനെ പറ്റി പറയുന്നുണ്ട്. ഇക്കാര്യം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇയാള്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് സൂചന എന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കാമുകന്റെ പേര് ആത്മഹത്യാ കുറിപ്പിലില്ലായിരുന്നു.












Click it and Unblock the Notifications