Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃമാറ്റമോ? ദില്ലിയിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യെഡിയൂരപ്പയുടെ മറുപടി ഇങ്ങനെ

ബെംഗളൂരു; ദില്ലിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. കർണാടകയിൽ ഉടൻ നേതൃമാറ്റം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യെഡ്ഡിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന് നിങ്ങൾ തന്നെ പറയൂവെന്നായിരുന്നു മാധ്യമങ്ങളോടുള്ള യെഡ്ഡിയുടെ പ്രതികരണം. വികസന വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായതെന്നും യെഡിയൂരപ്പ പറഞ്ഞു.

യെഡിയൂരപ്പയുടെ ദില്ലി സന്ദർശനത്തിന് പിന്നാലെ നേതൃമാറ്റ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ സന്ദർശനത്തിൽ അസ്വാഭാവികതയൊന്നുമില്ലായിരുന്നു റവന്യൂ മന്ത്രി അശോക് പ്രതികരിച്ചത്. കാവേരി നദീ പ്രശ്ന ചർച്ച ചെയ്യാനാണ് അദ്ദേഹം ദില്ലിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

yeddyurappa-

കർണാടകയിൽ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ മാറ്റിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഏറെ നാളായി ശക്തമാണ്. യെഡിയെ പുറത്താക്കനുള്ള നീക്കങ്ങൾ ചില മുതിർന്ന എംഎൽഎമാരുടെ നേതൃത്വത്തിൽ ബിജെപിയിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും യെഡിയൂരപ്പയുടെ കുടുംബാംഗങ്ങള്‍ സംസ്ഥാനത്തെ ഭരണത്തില്‍ നേരിട്ട് ഇടപെടുന്നു എന്നുമൊക്കെയാണ് നേതാക്കൾ ഉയർത്തുന്ന പരാതി.

അതേസമയം നേതൃമാറ്റം എന്ന അഭ്യൂഹങ്ങളെല്ലാം തുടക്കം മുതൽ ബിജെപി നേതൃത്വം തള്ളിയിരുന്നു. ഈ നിയമസഭയുടെ കാലാവധി തീരുന്നത് വരെ യെഡിയൂരപ്പ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും എന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കിയത്. 2023 വരെയാണ് ഈ നിയമസഭയുടെ കാലാവധി. നേതാക്കൾ പരാതി ഉയർത്തുന്നുണ്ടെങ്കിലും
78കാരനായ യെഡിയൂരപ്പയ്ക്ക് ലിംഗായത്ത് സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ളതാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ നടപടിയില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും ഇതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+