കൊവിഡ് ടെസ്റ്റ് കണ്ട് പരിഭ്രാന്തരായി; ബീഹാറിലെ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാരുടെ കൂട്ടയോട്ടം
ബുക്‌സര്‍: ബീഹാറിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള കൂട്ടയോട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രെയിനിലേക്ക് കയറിയ ആളുകല്‍ കൂട്ടത്തോടെ സ്‌റ്റേഷന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണത്. ബോംബ് ഭീഷണിയോ മറ്റോ ആണോ എന്ന് പെട്ടെന്ന് തോന്നിപ്പോകുമെങ്കിലും കാരണം അതല്ല, ജനങ്ങളുടെ കൂട്ടയോട്ടത്തിന് കാരണം കൊവിഡ് ടെസ്റ്റാണ്. റെയില്‍വെ സ്‌റ്റേഷനില്‍ നടന്ന കൊവിഡ് ടെസ്റ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ഈ കൂട്ടയോട്ടം.

ചിലര്‍ ട്രോളി ബാഗും ലഗേജും എടുത്ത് ഓടുമ്പോള്‍ മറ്റ് ചിലര്‍ കൈക്കുഞ്ഞുങ്ങളെയും എടുത്താണ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റെയില്‍വെ സ്റ്റേഷനില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നത്. കേസുകള്‍ ദിനം പ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് എത്തുന്നവരുടെ കൊവിഡ് പരിശോധന നടത്തുന്നതിനായിരുന്നു നീക്കം. ഇതിനായി സ്‌റ്റേഷനില്‍ പ്രത്യേക കൗണ്ടറുകള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ പരിശോധനയ്ക്ക് യാത്രക്കാരെ സമീപിച്ചപ്പോള്‍ അവര്‍ പരിഭ്രാന്തരായി ഒടുകയായിരുന്നു.
यह दृश्य कल रात बक्सर स्टेशन का हैं और ये यात्री पुणे -पटना से उतरे हैं और कोरोना जाँच ना कराना पड़े इसलिए भाग रहे हैं @ndtvindia @Anurag_Dwary @suparba pic.twitter.com/cWxDDoP26X
— manish (@manishndtv) April 16, 2021
സംഭവം നടക്കുന്ന സമയത്ത് ഒരു വനിത പൊലീസ് ഉദ്യോഗസ്ഥ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് അവര്‍ക്ക് യാത്രക്കാരെ നിയന്ത്രിക്കാനും സാധിച്ചില്ല. എന്തായാലും യാത്രക്കാരുടെ കൂട്ടയോട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം, രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 1,45,26,609 ആയി. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,23,354 പേര്‍ രോഗമുക്തി നേടി. 1,341 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,26,71,220 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1.75,649 പേരാണ് മരണപ്പെട്ടത്.












Click it and Unblock the Notifications