കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നു: ട്വിറ്ററിനെതിരെ ദില്ലിയില്‍ പുതിയ കേസ്
ദില്ലി: ട്വിറ്ററിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് ദില്ലി പൊലീസ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് ട്വിറ്ററിനെതിരെ കേസ് എടുത്തിരിക്കുന്നത്. 'സേഫ് ഹാർബർ' നിയമപരിരക്ഷ കേന്ദ്ര ഐടി മന്ത്രാലയം നീക്കം ചെയ്തതിന് പിന്നാലെ ട്വിറ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന നാലാമത്തെ കേസാണ് ഇത്. ഐ.ടി - പോക്‌സോ നിയമങ്ങള്‍ പ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനായ എൻസിപിസിആറിന്‍റെ പരാതിയെ തുടർന്നാണ് ദില്ലി പോലീസിന്‍റെ സൈബർ സെൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തുടർച്ചയായി ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്നാണ് എൻസിപിസിആർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ഈ വിഷയത്തിൽ പരാതിപ്പെട്ട കമ്മീഷൻ സൈബർ സെല്ലിനും ദില്ലി പോലീസ് മേധാവിക്കും രണ്ട് കത്തുകൾ എഴുതിയിരുന്നു. സൈബർ സെല്ലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന് ജൂൺ 29 ന് ഹാജരാകാനും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ട്വിറ്ററിനെതിരെ ഈ മാസം ആദ്യം കേസെടുത്തത്.

പുതിയ ഐടി നിയമത്തിന് അനുസൃതമായി രാജ്യത്ത് ചീഫ് കംപ്ലയ്ന്‍സ് ഓഫീസറെ നിയമിക്കുന്നത് ഉള്‍പ്പടേയുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഉപഭോക്താക്കള്‍ പോസ്റ്റു ചെയ്യുന്നവയുമായി ബന്ധപ്പെട്ട നിയമ നടപടികളില്‍നിന്ന് പരിരക്ഷ നല്‍കുന്ന സേഫ് ഹാര്‍ബര്‍ എടുത്ത് കളഞ്ഞത്.
Recommended Video
അതേസമയം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെയും കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെയും അക്കൗണ്ടുകൾ തടഞ്ഞതിൽ പാര്‍ലമെന്‍ററി സമിതി ഇന്ന് ട്വിറ്ററിന്‍റെ മറുപടി തേടിയിട്ടുണ്ട്. അക്കൗണ്ടുകള്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ട്വിറ്ററിന് കത്ത് അയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications