രണ്ട് പതിറ്റാണ്ട് അമ്മ ഭക്ഷണം കഴിച്ചത് ആ ചെറിയ പ്ലേറ്റിൽ; മകൻ ആ കാരണം അറിഞ്ഞത് അമ്മയുടെ മരണശേഷം
അമ്മമാര്‍ക്ക് അവരുടെ മക്കള്‍ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കും. അവരുടെ ജീവിതം തന്നെ തന്റെ മക്കളെ ചുറ്റിപ്പറ്റിയായിരിക്കും ഗര്‍ഭകാലം മുതല്‍ അവര്‍ പിറന്നുവീഴുന്നത് വരെ, പിന്നീട് അവിടെ നിന്ന് അവരുടെ ഓരോ വളര്‍ച്ച..അതൊക്കെ കണ്‍നിറയെ കാണുക എന്നത് ഒരു അമ്മയെ സംബന്ധിച്ച് വളരെ സന്തോഷം നിറഞ്ഞ കാര്യമാണ്.
വിജയത്തിലും പരാജയത്തിലും വീഴ്ച്ചയിലും ഉയര്‍ച്ചയിലുമൊക്കെ താങ്ങായി അമ്മയും ഉണ്ടാവും..ഇനി പറയാന്‍ പോകുന്നത് മനസ്സും കണ്ണും നിറയ്ക്കുന്ന ഒരു കാര്യമാണ്. സംഭവം അറിഞ്ഞുകഴിയുമ്പോള്‍ നിങ്ങളുടെ കണ്ണുകളും നിറയും. സംഭവം എന്താണെന്ന് വിശദമായി വായിക്കാം..

20 വർഷം ഭക്ഷണം കഴിച്ചത് ഒരേ പ്ലേറ്റിൽ...
തന്റെ അമ്മയുടെ മരണ ശേഷം തിരിച്ചറിഞ്ഞ ഒരു കാര്യം ആ മകന്റെ കണ്ണുകള്‍ നിറയിച്ചു. കഴിഞ്ഞ 20 വര്‍ഷക്കാലം തന്റെ അമ്മ ഒരു ചെറിയ പ്ലേറ്റിലായിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നത്. വിക്രം എസ് ബുധനേശൻ എന്ന ആളാണ് തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. അമ്മ ഭക്ഷണം കഴിച്ച പാത്രത്തിന്റെ ചിത്രവും വിക്രം ഷെയർ ചെയ്തു. ആ ഒരു പ്ലേറ്റിൽ മാത്രം അമ്മ ഭക്ഷണം കഴിക്കാൻ കാരണവും അദ്ദേഹം വ്യക്തമാക്കി...

അമ്മയുടെ സ്നേഹം..
ഇത് അമ്മയുടെ പ്ലേറ്റാണ്.. കഴിഞ്ഞ 2 പതിറ്റാണ്ടായി അവർ ഇതിലാണു കഴിച്ചിരുന്നത്.. ചെറിയൊരു പ്ലേറ്റ് ആണ്.. അവർ ഒഴികെ എന്നെയും ചുൽബുളിയെയും (ശ്രുതി, എന്റെ മരുമകൾ) മാത്രം ഇതിൽ കഴിക്കാൻ അനുവദിച്ചു.. അവളുടെ മരണശേഷം. ഈ പ്ലേറ്റ് എനിക്ക് ലഭിച്ച സമ്മാനമാണെന്ന് സഹോദരി മുഖേനയാണ് ഞാൻ അറിഞ്ഞത്, വിക്രം എഴുതി.

ഭാഗ്യം ചെയ്തൊരു മകൻ....
നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇതുപോലൊരു അമ്മയെ കിട്ടിയ മകൻ എന്തൊരു ഭാഗ്യമാണ്, അവർ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാകുന്നുണ്ട്. എന്നാണ് ഒരാളുടെ കമന്റ്. അമ്മയും മകനും തമ്മിലുള്ള ആ സ്നേഹത്തിന്റെ കരുത്ത് മനസ്സിലാകുന്നുവെന്നാണ് മറ്റൊരു കമന്റ്.. മകൻെറ വിജയങ്ങൾ ആ അമ്മയെ എത്രമാത്രം അഭിമാനം കൊള്ളിച്ചുകാണുമെന്നാണ് വേറൊരാൾ കമന്റിട്ടത്...

എന്തുെകാണ്ടാണ് ഇതുവരെ ചോദിക്കാതിരുന്നത്!!
ചിലർ വിക്രത്തെ ആശ്വസിപ്പിച്ചും കമന്റ് ഇട്ടിരുന്നു. നിങ്ങൾ നിങ്ങളുടെ അമ്മയും തീർച്ചയായും നല്ല രീതിയിൽ തന്നെ നോക്കിക്കാണും എന്ന കാര്യം ഉറപ്പാണ്, അമ്മയോട് ഉള്ള ആ സ്നേഹം എന്നും മനസ്സിൽ ഉണ്ടാവട്ടേ എന്നാണ് ഒരു കമന്റ്, എന്തുകൊണ്ടാണ് നിങ്ങൾ മുമ്പ് അമ്മയോട്d ഇക്കാര്യം ചോദിക്കാതിരുന്നതെന്നാണ് ചിലർ ചോദിക്കുന്നത്.












Click it and Unblock the Notifications