കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പും വില്ലുമേന്തിയുള്ള യോഗിയുടെ പ്രതിഷ്ഠ; യുപിയില്‍ യോഗിയ്ക്കായി ക്ഷേത്രം നിര്‍മിച്ച് ഗ്രാമവാസി

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര നിര്‍മാണം തകൃതിയായി നടക്കുന്നതിനിടെ ചര്‍ച്ചയായി മറ്റൊരു ക്ഷേത്രം. അയോധ്യയിലെ ഭരത്കുണ്ഡിന് അടുത്തുള്ള മൗര്യ കാ പൂര്‍വ ഗ്രാമത്തിലെ ക്ഷേത്രവും പ്രതിഷ്ഠയുമാണ് ഏറെ കൗതുകമുണര്‍ത്തുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. വെറും പേര് മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠയും യോഗി ആദിത്യനാഥിന്റെതാണ്. അമ്പും വില്ലും ഏന്തി നില്‍ക്കുന്ന യോഗി ആദിത്യനാഥിന്റെ ഒരു പൂര്‍ണകായ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

DSFSD

മോദിക്കെതിരെ അഖിലേഷ് കളമൊരുക്കും, നിതീഷ് യുപിയില്‍ നിന്ന് മത്സരിക്കും? അണിയറ നീക്കങ്ങള്‍ ഇങ്ങനെമോദിക്കെതിരെ അഖിലേഷ് കളമൊരുക്കും, നിതീഷ് യുപിയില്‍ നിന്ന് മത്സരിക്കും? അണിയറ നീക്കങ്ങള്‍ ഇങ്ങനെ

ഇത് പ്രതിഷ്ഠയായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഈ ക്ഷേത്രം ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞിട്ടുണ്ട്. ഈ ക്ഷേത്രം അയോധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

'മുഖ്യമന്ത്രി തന്ന കത്തല്ലേ... പ്രേമലേഖനമല്ലല്ലോ, എന്താണ് വിചാരിച്ചിരിക്കുന്നത്?' ഗവര്‍ണറോട് കാനം'മുഖ്യമന്ത്രി തന്ന കത്തല്ലേ... പ്രേമലേഖനമല്ലല്ലോ, എന്താണ് വിചാരിച്ചിരിക്കുന്നത്?' ഗവര്‍ണറോട് കാനം

അയോധ്യ-പ്രയാഗ് രാജ് ഹൈവേയിലൂടെ ഭാദര്‍സ ഗ്രാമത്തില്‍ എത്തിയാല്‍ ഭാരത് കുണ്ഡിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രം കാണാം. എല്ലാ ദിവസവും വൈകുന്നേരം ക്ഷേത്രത്തില്‍ ഒരു 'ആരതി' നടത്താറുണ്ട് എന്നാണ് വിവരം.

വേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയവേതനം കൂട്ടിചോദിച്ച മീര ജാസ്മിന് ബാന്‍, ആരും അറിയാത്ത കത്രീന കൈഫിന് ഇരട്ടി പ്രതിഫലം; തുറന്നടിച്ച് പത്മപ്രിയ

യോഗി ആദിത്യനാഥ് തങ്ങള്‍ക്കായി രാമക്ഷേത്രം പണിതിട്ടുണ്ട് എന്നും അദ്ദേഹത്തിനായി താന്‍ ഈ ക്ഷേത്രം പണിതു എന്നുമാണ് ക്ഷേത്രം നിര്‍മ്മിച്ച പ്രഭാകര്‍ മൗര്യ പറയുന്നത്. ഇന്ന് മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.

English summary
A temple has been built in the name of Uttar Pradesh CM Yogi Adityanath in Ayodhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X