ജാതിമതിലുകള്‍ മോദിക്കുമുന്നില്‍ വഴിമാറി
ദില്ലി: ദേശീയ രാഷ്ട്രീയചരിത്രത്തിന്റെ സമവാക്യങ്ങള്‍ പാടെവെട്ടിതിരുത്തി, വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ ഡി എയുടെ നായകനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി ബി ജെ പിയ്ക്ക് മികച്ച വിജയം നേടിക്കൊടുത്തു
ജാതിയുടെ വേര്‍തിരിവുകള്‍ മറികടന്നുള്ള വിജയനമാണിതെന്നാണ് ഉത്തരപ്രദേശിലെയും ബീഹാറിലെയും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന വന്‍ ഭൂരിപക്ഷവും വോട്ട് ശതമാനവും തെളിയിക്കുന്നത്.

ജാതി വോട്ടുകള്‍ മാത്രം പിന്ബലമാക്കിയിരുന്ന സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, ജനത ദള്‍ യു, രാഷ്ട്രീയ ജനത ദള്‍ തുടങ്ങിയ കക്ഷികളൊക്കെ അടിപതറി വീണ കാഴ്ചയാണ് കണ്ടത്.
ബീഹാറില്‍ ബി ജെ പിയോടൊപ്പം നിന്ന റാം വിലാസ് പസ്വന്റെ ലോക്ജന ശക്തിപാര്‍ട്ടി മികച്ച പ്രകടനം കാഴ്ച വച്ചു. നാല്പത് മണ്ഡലങ്ങളില്‍ മത്സരിച്ച ബീഹാറില്‍ 22 സീറ്റും ബി ജെ പി നേടി. ഏറ്റവും ജനസംഖ്യയുള്ള ഉത്തരപ്രദേശിലെ വിജയമാകട്ടെ മോദി നടത്തിയ കണക്കൂകൂട്ടലുകളുടെയും അമിത്ഷായുടെ നടത്തിപ്പിന്റെയും ഫലമായിരുന്നു.
80 മണ്ഡലങ്ങളിലാണ് ഉത്തരപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. അതില്‍ 71 സീറ്റും ബീ ജെ പി നേടി. ഇവിടെ ജാതി വോട്ടാക്കാന്‍ ശ്രമിച്ച സമാജ് വാദി പാര്‍ട്ടിയ്ക്ക് ലഭിച്ചത് വെറും അഞ്ച് സീറ്റുകള്‍ മാത്രമാണ്. ബി എസ് പിയ്ക്കാകട്ടെ ഒരു സീറ്റുപോലും ലഭിച്ചതുമില്ല. ഐ എന്‍ സിയും അപ്ന ദളുമാണ് മിച്ചമുണ്ടായിരുന് നല് സീറ്റ് രണ്ടായി പങ്കിട്ടത്.
കോണ്‍ഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയപാര്‍ട്ടി കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതാണ് ബി ജെ പിയുടെ ചരിത്രപരമായ മറ്റൊരു നേട്ടം. 1984 ല്‍ 145 സീറ്റില്‍ വിജയ്ച്ച രാജീവ് ഗാന്ധി സര്‍ക്കാറിന് ശേഷം ഒരു പാര്‍ട്ടിയും ദേശീയചരിത്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ കയറയിട്ടില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications