കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ യുവതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ലഖ്‌നൗ: യുവതിയെ 'മുത്തലാഖ്' ചൊല്ലിയ ശേഷം ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. ലഖ്‌നൗവിലെ ഷാജഹാന്‍പൂരിലാണ് സംഭവം. താന്‍ ഒന്നിലധികം തവണ ബലാത്സംഗത്തിനിരയായതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഒരു മതപുരോഹിതന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ആറ് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

DSA

സല്‍മാന്‍ എന്നയാള്‍ അഞ്ച് വര്‍ഷം മുമ്പ് തന്നെ വിവാഹം ചെയ്തതാണ് എന്ന് യുവതി പറയുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ യുവതിയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി. രാജ്യത്ത് നിലവില്‍ മുത്തലാഖ് നിയമവിരുദ്ധമാണ്. എന്നാല്‍ പിന്നീട് ഗുദ്ദു ഹാജി എന്ന മതപുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം സല്‍മാന്‍ യുവതിക്ക് മുന്‍പില്‍ പുതിയൊരു ഉപാധി മുന്നോട്ടുവച്ചു.

മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍മാലിക്കിന് കോടീശ്വരിയുമായി പുതിയ പ്രേമം..? പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, ആരാണ് ആയിഷ ഒമര്‍

തന്റെ ഇളയ സഹോദരനെ വിവാഹം ചെയ്ത് മൊഴി ചൊല്ലിയാല്‍ താന്‍ വീണ്ടും വിവാഹം ചെയ്യാം എന്നായിരുന്നു ഉപാധി. ഇത് പ്രകാരം യുവതി സല്‍മാന്റെ സഹോദരനെ വിവാഹം ചെയ്തു. എന്നാല്‍ പിന്നീട് യുവതിയെ മൊഴി ചൊല്ലാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തന്നെ നിരന്തരം ബലാത്സംഗം ചെയ്തു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതി പരാതിയുമായി പ്രാദേശിക കോടതിയിലെത്തുകയായിരുന്നു.

വനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരംവനിതാ പൊലീസ് അതീവ സുന്ദരി.. അറസ്റ്റ് ചെയ്യാന്‍ സമ്മതിച്ച് 'പ്രതികള്‍'; സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം

പിന്നീട് തിങ്കളാഴ്ച കോടതിയുടെ ഉത്തരവിന് ശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സഞ്ജയ് കുമാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഗുദ്ദു ഹാജി, സല്‍മാന്‍, സഹോദരന്‍ ഇസ്ലാം എന്നിവരെയും അവരുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കെതിരെയും കേസെടുത്തു.

'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്'ഞാന്‍ എന്ത് പ്രൂവ് ചെയ്യാനാണ്... പരാതി കൊടുക്കാതെ നിവൃത്തിയില്ല'; ബോഡി ഷെയ്മിങ്ങില്‍ ഹണി റോസ്

കൂട്ടബലാത്സംഗം ( 376 ഐ പി സി ), പ്രകൃതിവിരുദ്ധ ലൈംഗികത ( 377 ഡി ഐ പി സി ), മുസ്ലീം സ്ത്രീകളുടെ ( വിവാഹാവകാശ സംരക്ഷണം ) നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതികള്‍ ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.

English summary
A woman raped by her husband and brother after triple talaq in Uttarpradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X