പഞ്ചാബിൽ ആംആദ്മി ഭരിക്കും: ഭഗവന്ത് മാൻ മാർച്ച് 16 - ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാകും
ഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ മാർച്ച് 16 - ന് സത്യപ്രതിജ്ഞ ചെയ്യും. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായും വിജയിച്ച മറ്റ് മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും.
അരവിന്ദ് കെജ്രിവാൾ ചടങ്ങിൽ പങ്കെടുക്കും. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 - ലെ പഞ്ചാബ് തെരഞ്ഞെടുപ്പിൽ നിയമസഭയിലെ 117 സീറ്റുകളിൽ 92 എണ്ണവും നേടിയാണ് ഇന്നലെ എഎപി വൻ വിജയം നേടിയത്.
കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് പഞ്ചാബിൽ നേരിടേണ്ടി വന്നത്. 18 സീറ്റ് മാത്രമായി കോൺഗ്രസ്സ് ഒതുങ്ങേണ്ടി വന്നു.

വിജയത്തിന് പിന്നാലെ ഇന്ന് എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെ ഭഗവന്ത് മാൻ നേരിട്ട് കണ്ടിരുന്നു. ഡൽഹിയിലെ വസതിയിൽ എത്തിയാണ് കണ്ടത്. ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയും ഒപ്പം ഉണ്ടായിരുന്നു. പഞ്ചാബി പിടിച്ചെടുത്തതിന്റെ ആഹ്ലാദത്തിലായിരുന്നു നേതാക്കൾ. ഊഷ്മള സ്വീകരണവും ഭഗവന്ത് മാന് ഒരുക്കിയിരുന്നു. ഒത്തു ചേരലിന് പിന്നാലെ കെജ്‌രിവാളിന്റെ കാലിൽ വീണ് ഭഗവന്ത് മാൻ അനുഗ്രഹം തേടിയിരുന്നു.

അതേസമയം, ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. കെജ്‌രിവാൾ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരുന്നത്.
കെജ്‌രിവാൾ ട്വീറ്റ് ഇങ്ങനെ ; -
"എന്റെ ഇളയ സഹോദരൻ ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് ഭഗവന്ത് മാൻ എന്നെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാൻ എന്റെ വീട്ടിൽ വന്നിരുന്നു. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ പഞ്ചാബിലെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും ഭഗവന്ത് നിറവേറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്' - കെജ്‌രിവാൾ ട്വീറ്റിൽ കുറിച്ചിരുന്നു.
Recommended Video


സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ ഗ്രാമമായ നവാൻഷഹർ ജില്ലയിലെ ഖട്കർകലാണ് ഭഗവന്ത് മാനിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. രാജ്ഭവനിൽ വെച്ചല്ല സത്യപ്രതിജ്ഞയെന്നും ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖത്കർകലനിൽ വച്ചാണ് താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ആം ആദ്മി പാർട്ടി മാർച്ച് 13 - ന് അമൃത്‍സറിൽ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‍രിവാളും റോഡ് ഷോയിൽ പങ്കെടുക്കും എന്നാണ് വിവരം. പഞ്ചാബിൽ കോൺഗ്രസിന്റെ പതനം പാർട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ഈ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദു രംഗത്ത് എത്തിയിരുന്നു. പഞ്ചാബിൽ പുറത്തു വന്ന തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. . ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനം ആയി കണക്കാക്കുന്നു.

പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, ആം ആദ്മിക്ക് ആശംസകളെന്നും സിദ്ദു വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ ട്വീറ്റ് ചെയ്താണ് ഇദ്ദേഹം പ്രതികരിച്ചിരുന്നത്. അതേസമയം, ഗോവയിൽ പ്രമോദ് സാവന്ദ് മുഖ്യമന്ത്രിയായേക്കും എന്നാണ് വിവരം. ഇതു സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും. എംഎൽഎമാരുടെ യോഗത്തിന് ശേഷമാകും മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുക.

പ്രമോദ് സാവന്ദിനൊപ്പം മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയുടെ പേരും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. എന്നാൽ, ഗോവയിൽ കൂടുതൽ സാധ്യത ഉളളത് പ്രമോദ് സാവന്ദിനാണ്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഇദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത. ഗോവയിൽ, 20 എം എൽ എമാർ ഉള്ള ബി ജെ പി ക്ക് മൂന്നു സ്വതന്ത്രൻമാരും എം ജി പിയുടെ രണ്ട് എം എൽ എമാരും പിന്തുണ ഇന്നലെ അറിയിച്ചിട്ടുണ്ടായിരുന്നു.












Click it and Unblock the Notifications