ദില്ലിയില്‍ ജനപ്രതിനിധികള്‍ക്കും കൊറോണ; അതിഷി എംഎല്‍എക്കും രോഗം സ്ഥിരീകരിച്ചു
ദില്ലി: രാജ്യതലസ്ഥാനത്ത് കൂടുതല്‍ ജനപ്രതിനിധികള്‍ക്ക് കൊറോണ വൈറസ് രോഗം വ്യാപിക്കുന്നു. എഎപി എംഎല്‍എ അതിഷിയാണ് ഏറ്റവും ഒടുവില്‍ രോഗം സ്ഥിരീകരിച്ച ജനപ്രതിനിധി. ദക്ഷിണ ദില്ലിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണിവര്‍. പനിയും ചുമയും കാരണം അവര്‍ കഴിഞ്ഞദിവസം മുതല്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്നാണ് കൊറോണ പരിശോധന നടത്തിയത്. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചു. അതിഷി എംഎല്‍എ ഹോം ക്വാറന്റൈനിലാണുള്ളത്.

Recommended Video
നേരത്തെ എഎപി എംഎല്‍എമാരായ വിശേഷ് രവി, രാജ്കുമാര്‍ ആനന്ദ് എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കരോള്‍ ബാഗ് എംഎല്‍എയാണ് വിശേഷ് രവി. പട്ടേല്‍ നഗറില്‍ നിന്നുള്ള ജനപ്രതിനിധിയാണ് രാജ്കുമാര്‍ ആനന്ദ്. കൊറോണ പ്രതിരോധ പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു അതിഷി എന്നും അവര്‍ക്ക് വേഗം സുഖപ്പെടട്ടെ എന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
നേരത്തെ കെജ്രിവാളിന് പനിയും തൊണ്ടവേദനയും കാരണം കൊറോണ പരിശോധന നടത്തിയിരുന്നു. എന്നാല്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മറ്റൊരു എഎപി നേതാവ് അക്ഷയ് മറാത്തെക്കും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം വ്യാപിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. ഇതുവരെ ദില്ലിയില്‍ 44688 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1837 പേര്‍ മരിച്ചു. ദില്ലിയില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന് കഴിഞ്ഞാഴ്ച കടുത്ത പനിയും ശ്വാസ തടസവും കാരണം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കൊറോണ രോഗമില്ല. മന്ത്രി ഇപ്പോഴും ആശുപത്രിയിലാണ്. രണ്ടു തവണ അദ്ദേഹത്തിന് കൊറോണ പരിശോധന നടത്തി.


Click it and Unblock the Notifications