Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കരുത്; മഹാരാഷ്ട്രയില്‍ എഎപി മത്സരിക്കില്ല, പിന്തുണ കോണ്‍ഗ്രസിന്?

Recommended Video

cmsvideo
    മഹാരാഷ്ട്രയില്‍ AAP മത്സരിക്കില്ല | Oneindia Malayalam

    ദില്ലി: ബിജെപിയ നേരിടാന്‍ ദില്ലിയില്‍ എഎപിമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് അതീവ താല്‍പാര്യമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥ നേതൃത്വം വിലങ്ങുതടിയായി നിന്നതിനാല്‍ സഖ്യ രൂപീകരണം ഇതുവരെ സാധ്യമായിട്ടില്ല. അണിയറയില്‍ ഇപ്പോഴും ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

    ദില്ലി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിതായിരുന്നു പ്രധാനമായും എഎപി സഖ്യത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യം ആവശ്യാണ്. ഇത് ഷീലാ ദീക്ഷിതിന് എന്തുകൊണ്ട് മനസ്സിലാവില്ലെന്നുമായിരുന്നു അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ചോദിച്ചത്. ഇതിന് പിന്നാലെയാണ് മാഹാരാഷ്ട്രയില്‍ മത്സര രംഗത്ത് ഇല്ലെന്നും എഎപി വ്യക്തമാക്കുന്നത്.

    ആംആദ്മി മത്സരിക്കുന്നില്ല

    ആംആദ്മി മത്സരിക്കുന്നില്ല

    വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ആംആദ്മി മത്സരിക്കുന്നില്ലെന്ന് സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയാണ് തീരുമാനിച്ചത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് എഎപി വ്യക്തമാക്കുന്നു.

    രാഷ്ട്രീയകാര്യ സമിതി

    രാഷ്ട്രീയകാര്യ സമിതി

    രാജ്യത്ത് സംഘപരിവാര്‍ വെറുപ്പ് ഒരു ആയുധമായി വികസിപ്പിച്ചെടുത്തിരിക്കുകയാണെന്നും അതിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും എഎപി രാഷ്ട്രീയകാര്യ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

    പൊതുതിരഞ്ഞെടുപ്പില്‍ മാത്രം

    പൊതുതിരഞ്ഞെടുപ്പില്‍ മാത്രം

    ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാത്രമാണ് എഎപി വിട്ടുനില്‍ക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെുപ്പില്‍ പാര്‍ട്ടി മത്സരിക്കും. ബിജെപിക്കെരെ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന എഎപി രാഷ്ട്രീയ കാര്യസമിതിയില്‍ ഉയര്‍ന്നത്.

    ബിജെപി ശ്രമിക്കുന്നത്

    ബിജെപി ശ്രമിക്കുന്നത്

    പശുസംരക്ഷണത്തിന്‍റെ പേരില്‍ സാധാരണക്കാരായ ജനങ്ങളെ ഗുണ്ടകള്‍ ക്രൂരമായി അക്രമിക്കുകയാണ്. ഇതിലൂടെ രാജ്യത്ത് വിഭജനം സൃഷ്ടിച്ച് അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി നേതാവ് സുധീര്‍ സാവന്ത് പറഞ്ഞു

    നശിപ്പിച്ചു

    നശിപ്പിച്ചു

    പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളെ എല്ലാം ബിജെപി സര്‍ക്കാര്‍ നശിപ്പിച്ചു. ആസൂത്രണബോര്‍ഡിനെ ഇല്ലാതാക്കി, റിസര്‍വ് ബാങ്കില്‍ നുഴഞ്ഞുകയറി, സിബി, സുപ്രിം കോടതി ഇപ്പോള്‍ സൈന്യത്തില്‍വരെ എത്തിനില്‍ക്കുകയാണിതെന്നും അദ്ദേഹം പറഞ്ഞു.

    സൈന്യത്തെ അപമാനിച്ചു

    സൈന്യത്തെ അപമാനിച്ചു

    സൈന്യത്തെപ്പോലും ബിജെപി വെറുതെ വിടുന്നില്ല. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈന്യത്തെ യാതൊരു നാണവുമില്ലാതെ ബിജെപി ഉപയോഗിക്കുന്നു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ തന്‍റെ അനുയായികളെ വിടണമെന്ന് പറഞ്ഞതിലൂടെ ആര്‍എസ് മേധാവി മോഹന്‍ ഭാഗവത് സൈന്യത്തെ അപമാനിച്ചു.

    ഭിന്നിക്കാന്‍ പാടില്ല

    ഭിന്നിക്കാന്‍ പാടില്ല

    ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് മോദിയുടെ സൈന്യമെന്നായിരുന്നു. ബിജെപിയെ പരാജയപ്പെടുത്തേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. എഎപി മത്സരിക്കുന്നതിലൂടെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കാന്‍ പാടില്ലെന്നും എഎപി നേതാവ് കൂട്ടിച്ചേര്‍ത്തു.

    പിന്തുണച്ചേക്കും

    പിന്തുണച്ചേക്കും

    മത്സരരംഗത്ത് നിന്ന് പിന്മാറിയതോടെ മഹാരാഷ്ട്രയില്‍ എഎപി കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ചേക്കും. എന്‍സിപിയുമായി സഖ്യം രൂപീകരിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത്. എഎപി പിന്തുണ ലഭിച്ചാല്‍ ചില മണ്ഡലങ്ങളിലെങ്കിലും അത് സഖ്യത്തിന് ഗുണം ചെയ്യും.

    സീറ്റ് വിതരണം

    സീറ്റ് വിതരണം

    സംസ്ഥാനത്തെ 44 സീറ്റുകളില്‍ കോണ്‍ഗ്രസ് 24 സീറ്റിലാണ് മല്‍സരിക്കുന്നത്. എന്‍സിപി 20 സീറ്റില്‍ മത്സരിക്കുമ്പോള്‍ ബഹുജന്‍ വികാസ് അഗഥി ഒരു സീറ്റിലും സ്വാഭിമാനി ശത്കരി സംഘടന രണ്ടു സീറ്റിലും യുവ സ്വാഭിമാനി പക്ഷ ഒരു സീറ്റിലും മല്‍സരിക്കും.

    ബിജെപി-ശിവസേന

    ബിജെപി-ശിവസേന

    മറുവശത്ത് ബിജെപി-ശിവസേന സഖ്യമാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്ത മുന്നണിയിലുണ്ടായിരുന്നു അസ്വാരസ്യങ്ങള്‍ പരിഹരിച്ച് ബിജെപിയുമായി സഹകരണം തുടരാന്‍ ശിവസേന തീരുമാനിക്കുകയായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ബിജെപി-ശിവസേന സഖ്യമാണ് ജയിച്ചത്.

    ലോക്സഭ തിരഞ്ഞെടുപ്പ്: മഹാരാഷ്ട്രയെക്കുറിച്ച് അറിയേണ്ടതെല്ലാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+