ജനങ്ങളോട് ചോദിച്ചശേഷം എഎപി സര്‍ക്കാരുണ്ടാക്കും
ദില്ലി: തലസ്ഥാന നഗരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ആം ആദ്മി പാര്‍ട്ടി വീണ്ടും ജനവിധി തേടും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ സര്‍ക്കാരുണ്ടാക്കണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ സ്ഥിതിയും സര്‍ക്കാര്‍ രൂപീകരണത്തിന്റെ വിശദാംശങ്ങളും അടങ്ങിയ കത്ത് കെജ്രിവാള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.
ഫോണ്‍ കോളിലൂടെയും, എസ് എം എസ് വഴിയും, പാര്‍ട്ടി വെബ്‌സൈറ്റിലെ വോട്ടെടുപ്പില്‍ പങ്കെടുത്തും ദില്ലിയിലെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാം. ജനങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും ആം ആദ്മി പാര്‍ട്ടി ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുക. അടുത്ത തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് പാര്‍ട്ടിയുടെ പദ്ധതി.

ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവസരത്തില്‍ നിന്നും പാര്‍ട്ടി ഒൡച്ചോടുകയാണ് എന്ന ആക്ഷേപം കെജ്രിവാള്‍ നിഷേധിച്ചു. ഭരിക്കാനും ഭരിച്ച് കാണിക്കാനും തങ്ങള്‍ക്ക് കഴിവുണ്ട്. എങ്ങനെ ഭരിക്കണമെന്നും തങ്ങള്‍ക്കറിയാം. എന്നാല്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല എന്നത് മാത്രമാണ് തങ്ങളുടെ പ്രശ്‌നം. തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കത്തിന് ബി ജെ പി പ്രതികരിച്ചില്ല എന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.
ആം ആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തുവന്നതാണ് ദില്ലിയില്‍ ആഴ്ചകളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ അസന്നിഗ്ധാവസ്ഥയ്ക്ക് ചെറിയൊരു ആശ്വാസമായത്. പിന്തുണ സ്വീകരിക്കാനായി ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെച്ച 18 ആവശ്യങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിച്ചിരുന്നു. 16 ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷം പറ്റുമെങ്കില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കട്ടെ എന്ന നിലപാടിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications