കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി: ആപ്പിന് 6 സീറ്റ്; പ്രധാനമന്ത്രി മോഡി

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ആകെയുള്ള ഏഴ് ലോക്‌സഭാ സീറ്റുകളില്‍ ആറും ആം ആദ്മി പാര്‍ട്ടി തൂത്തുവരുമെന്ന് സര്‍വ്വേഫലം. ഗ്രേറ്റര്‍ മുംബൈയിലും നോയിഡ - ഗാസിയാബാദ് പ്രവിശ്യയിലും ഓരോ സീറ്റുകള്‍ വീതം ആപ്പ് കൈക്കലാക്കുമെന്നും സര്‍വ്വേ പറയുന്നു. എ ബി പി ന്യൂസിന് വേണ്ടി എ സി നീല്‍സനാണ് തലസ്ഥാന നഗരികളില്‍ സര്‍വ്വേ നടത്തിയത്.

ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് വിജയം നേരുമ്പോഴും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ജനങ്ങള്‍ നരേന്ദ്ര മോഡിയെത്തന്നെയാണ് കാണുന്നത് എന്നതാണ് ഏറെ രസകരമായ വസ്തുത. ദില്ലിയില്‍ 45 ശതമാനം പേരും പ്രധാനമന്ത്രിയായി മോഡി മതി എന്ന അഭിപ്രായക്കാരാണ്. 42 ശതമാനം പേര്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയാകണം എന്നാഗ്രഹിക്കുന്നു.

narednra-modi

മുംബൈ - താനെയില്‍ 52 ശതമാനം ആളുകള്‍ മോഡിയെ പിന്തുണക്കുമ്പോള്‍ കെജ്രിവാളിന് സപ്പോര്‍ട്ട് വെറും 18 ശതമാനം മാത്രമാണ്. 22 ശതമാനം ആളുകള്‍ ഇവിടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മതിയെന്ന അഭിപ്രായക്കാരാണ്. ദില്ലിയില്‍ വെറും 16 ശതമാനം ആളുകള്‍ മാത്രമാണ് ഗാന്ധിക്ക് പിന്തുണയുമായി ഉണ്ടായിരുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം ഏറ്റവും പ്രതികൂലമായി ബാധിക്കുക കോണ്‍ഗ്രസിനെയാണ്. ദില്ലി, മുംബൈ, ഗാസിയാബാദ് നഗരങ്ങളിലെ 21 സീറ്റുകളില്‍ വെറും മൂന്ന് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിക്കുക എന്നും സര്‍വ്വേ പറയുന്നു. 2009 ല്‍ 17 സീറ്റുകളാണ് ഇവിടെ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. സീറ്റുകളുടെ എണ്ണത്തില്‍ മാത്രമല്ല, വോട്ട് ശതമാനത്തിലും കോണ്‍ഗ്രസ് പിന്നോട്ടുപോകും.

English summary
AAP is likely to sweep Delhi, bagging six of the seven seats and Modi top PM choice, according to ABP news survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X