Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിൽ ബിജെപി സഖ്യം നിലം തൊടില്ല, ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്ന് എബിപി സർവ്വേ

ദില്ലി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിന് വന്‍ തിരിച്ചടി പ്രവചിച്ച് എബിപി ന്യൂസ്- സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ. ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമായിരിക്കും ഇക്കുറി തമിഴ്‌നാട് എന്നാണ് സര്‍വ്വേ ഫലം.

ഈ മാസം അവസാനമാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രമുഖരെ അടക്കം പാര്‍ട്ടിയില്‍ ചേര്‍ത്തും ദേശീയ നേതാക്കളെ അടക്കം ഇറക്കി വന്‍ പ്രചാരണം നടത്തിയും ഭരണം നിലനിര്‍ത്താനുളള ശ്രമത്തിലാണ് അണ്ണാഡിഎംകെയും ബിജെപിയും. അതിനിടെയാണ് തിരിച്ചടിയായുളള സര്‍വ്വേ ഫലങ്ങള്‍. എബിപി ന്യൂസ്- സിവോട്ടര്‍ അഭിപ്രായ സര്‍വ്വേയിലെ കണ്ടെത്തലുകള്‍ അറിയാം..

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം

എബിപി സർവ്വേ ഫലം

എബിപി സർവ്വേ ഫലം

ബിജെപിയുടെ രാഷ്ട്രീയത്തോട് മുഖം തിരിക്കുന്ന സമീപനമാണ് തമിഴ്‌നാട്ടില്‍ പൊതുവേ ഉളളത്. നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുളള നേതാക്കളുടെ സന്ദര്‍ശ വേളയില്‍ വന്‍ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുക പതിവ്. ബിജെപി തിരഞ്ഞെടുപ്പ് വിജയത്തിനായി കഠിനമായി തന്നെ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ 43 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അധികാരത്തില്‍ എന്നാണ് എബിപി ന്യൂസ്- സിവോട്ടര്‍ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്.

ബിജെപി സഖ്യത്തിന് തിരിച്ചടി

ബിജെപി സഖ്യത്തിന് തിരിച്ചടി

അതേസമയം അണ്ണാഡിഎംകെ-ബിജെപി സഖ്യത്തിന് 30.6 ശതമാനം വോട്ട് മാത്രമേ നേടാനാവൂ. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം 161 മുതല്‍ 169 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിന് 53 മുതല്‍ 61 സീറ്റുകള്‍ വരെയേ സ്വന്തമാക്കാനാവൂ. കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് 2 മുതല്‍ 6 സീറ്റുകള്‍ വരെ ലഭിച്ചേക്കും. 7 ശതമാനം വോട്ടും കമലിന്റെ പാര്‍ട്ടി നേടും.

സ്റ്റാലിൻ മുഖ്യമന്ത്രിയാകണം

സ്റ്റാലിൻ മുഖ്യമന്ത്രിയാകണം

എഎംഎംകെയ്ക്ക് 1 മുതല്‍ 5 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. 6.4 ശതമാനം വോട്ടും എംഎംഎംകെ നേടിയേക്കും. മറ്റുളള ചെറുപാര്‍ട്ടികള്‍ക്ക് 3 മുതല്‍ 7 വരെ സീറ്റും 12.3 ശതമാനം വോട്ടും ലഭിക്കുമെന്നും എബിപി ന്യൂസ്- സിവോട്ടര്‍ പ്രവചിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ ആണ്.

സർക്കാർ പോര

സർക്കാർ പോര

40 ശതമാനം ആളുകളും എംകെ സ്റ്റാലിന്‍ തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം നിലവിലെ മുഖ്യമന്ത്രിയായ അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് 29. 7 ശതമാനം ആളുകള്‍ ആണ്. ബിജെപി-അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ പ്രകടനം അത്ര മെച്ചപ്പെട്ടതല്ലെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.

Recommended Video

cmsvideo
    മാണി സി കാപ്പനെ വിമർശിച്ച് ആനത്തലവട്ടം | Aanathalavattom Anandan Interview | Oneindia Malayalam
     പ്രധാനപ്പെട്ട വിഷയം തൊഴിലില്ലായ്മ

    പ്രധാനപ്പെട്ട വിഷയം തൊഴിലില്ലായ്മ

    ഒരു ഭരണമാറ്റം തമിഴ്‌നാട് ആഗ്രഹിക്കുന്നു എന്നാണ് സര്‍വ്വേ ഫലത്തില്‍ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം തൊഴിലില്ലായ്മ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 32.8 ശതമാനം പേരും തൊഴിലില്ലായ്മയാണ് പ്രധാന വിഷയമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 11.6 ശതമാനം പേര്‍ വെള്ളവും വൈദ്യുതിയും ആണെന്നും 10.4 ശതമാനം പേര്‍ ക്രമസമാധാന പ്രശ്‌നമാണ് വിഷയമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു.

    ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+