നസീം സെയ്ദിന്റെ പിൻഗാമി!!! മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി അചൽ കുമാർ ജ്യോതി ചുമതലയേറ്റു!!!
2018 ജനുവരി 17 വരെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ പദവിയുടെ കാലാവധി അവസാനിക്കുക
ദില്ലി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി അചൽ കുമാർ ജ്യോതി ചുമതലയേറ്റു. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായ ഇദ്ദേഹം മുൻ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായിരുന്ന നസീം സെയ്ദിയുടെ പിൻഗാമിയാണ്. ബുധനാഴ്ച നസീം സെയ്ദി വിരമിച്ചിരുന്നു.
നരേന്ദ്രമോദി ഗുജറാത്ത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചീഫ് സെക്രട്ടറിയായിരുന്നു എകെ ജ്യോതി.കൂടാതെ 2013 ൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം വിരമിച്ചത്. ഗുജറാത്ത് വിജിലൻസ് കമ്മീഷ്ണർ, വ്യവസായ -റവന്യൂ-ജലവിതരണ വകുപ്പ് സെക്രട്ടറി എന്നീ വകുപ്പുകളിൽ സേവനമ അനുഷ്ടിച്ചിട്ടുണ്ട്.1999 മുതൽ 2004 വരെ കാണ്ട് ല തുറമുഖ ട്രസ്റ്റ് ചെയർമാൻ, സർദാർ സരോവർ നർമദ നിഗം ലിമിറ്റഡ് മാനേജിങ് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

2015 മെയ് 5 നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ എകെ ജ്യോതി എത്തിയത്. 2018 ജനുവരി 17 വരെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ പദവിയുടെ കാലാവധി അവസാനിക്കുക. പരമാവധി ആറു വർഷമോ 65 വയസുവരെയോ ആണ് തിരഞ്ഞെടുപ്പ് കമ്മീഷ്ണറിന്റെ കാലവധി.












Click it and Unblock the Notifications